KOYILANDY DIARY.COM

The Perfect News Portal

മുതലപ്പൊഴിയിൽ വള്ളം മറിഞ്ഞു; മത്സ്യതൊഴിലാളികളെ രക്ഷപ്പെടുത്തി

ചിറയിൻകീഴ്: മുതലപ്പൊഴിയിൽ വള്ളം മറിഞ്ഞ് അപകടത്തിൽപെട്ട മത്സ്യതൊഴിലാളികളെ രക്ഷപ്പെടുത്തി. കോസ്റ്റൽ പൊലീസും മത്സ്യത്തൊഴിലാളികളും ചേർന്നാണ് ഇവരെ രക്ഷപ്പെടുത്തിയത്. രാവിലെ ഏഴ് മണിയോടെയാണ് അപകടമുണ്ടായത്.

ഉളിക്കുറിശ്ശി സ്വദേശി കബീറിന്റെ ഉടമസ്ഥതയിലുള്ള വള്ളമാണ് ആദ്യം മറിഞ്ഞത്. കടലിൽ വീണ നാല് പേരെ ഉടൻ രക്ഷപ്പെടുത്തിയിരുന്നു. പിന്നാലെ രണ്ട് വള്ളങ്ങൾക്കൂടി അപകടത്തിൽ പെടുകയായിരുന്നു. അപകടത്തിൽ പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മുതലപ്പൊഴിയിൽ കഴിഞ്ഞ ദിവസങ്ങളിൽ നിരവധി അപകടങ്ങളാണ് റിപ്പോർട്ട് ചെയ്തത്.

 

Share news