തീരദേശ ജനതയോട് കാണിക്കുന്ന അവഗണനയ്ക്കെതിരെ ബിജെപി പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിച്ചു

ചേമഞ്ചേരി: കാപ്പാട് – കൊയിലാണ്ടി തീരദേശ റോഡ് നാലുവർഷമായിട്ടും ഗതാഗത യോഗ്യമാക്കാൻ സാധിച്ചില്ലെന്നാരോപിച്ച് ബിജെപി പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിച്ചു. മത്സ്യത്തൊഴിലാളികളുടെ അടിസ്ഥാന ആവശ്യത്തിനുപയോഗിക്കേണ്ട ഫണ്ട് വക മാറ്റി ചിലവഴിച്ചെന്നും, സി ആർ സെഡ് കേന്ദ്ര വിജ്ഞാപനം വന്നിട്ടും നടപ്പാക്കാതിരിക്കുകയാണെന്നും ആരോപിച്ചാണ് ചേമഞ്ചേരി ഗ്രാമപഞ്ചായത്ത് ഇരുപതാം വാർഡ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിച്ചത്.

ബിജെപി ചേമഞ്ചേരി ഏരിയ പ്രസിഡണ്ട് സജീവ് കുമാർ ഉദ്ഘാടനം ചെയ്തു. ബൂത്ത് പ്രസിഡന്റ് ബാബുരാജ് അധ്യക്ഷത വഹിച്ചു. യുവമോർച്ച കൊയിലാണ്ടി മണ്ഡലം പ്രസിഡണ്ട് ജിതേഷ് കാപ്പാട്, ചേമഞ്ചേരി ഗ്രാമപഞ്ചായത്ത് മെമ്പർ രാജേഷ് കുന്നുമ്മൽ, കർഷക മോർച്ച മണ്ഡലം പ്രസിഡന്റ് വിനോദ് കാപ്പാട്, അരവിന്ദാക്ഷൻ കെ പി, ഷിജു ടി പി എന്നിവർ സംസാരിച്ചു.

