കാപ്പാട് – കൊയിലാണ്ടി തീരദേശ റോഡിൻ്റെ ശോചനീയാവസ്ഥ ആരോപിച്ച് ബിജെപി എംഎൽഎ ഓഫീസ് മാർച്ച് നടത്തി.

കൊയിലാണ്ടി: കാപ്പാട് – കൊയിലാണ്ടി തീരദേശ റോഡിൻ്റെ ശോചനീയാവസ്ഥയിലും, താലൂക്ക് ആശുപത്രിയിലെ കെടുകാര്യസ്ഥതയിലും പ്രതിഷേധിച്ച് ബി.ജെ.പി. കൊയിലാണ്ടി നിയോജക മണ്ഡലം കമ്മിറ്റി നേതൃത്വത്തിൽ എം.എൽ.എ. ഓഫീസിലേക്ക് മാർച്ച് നടത്തി. ഉപ്പാലക്കണ്ടിയിൽ നിന്നും ആരംഭിച്ച മാർച്ച് ടൗൺ ഹാളിനു മുന്നിൽ പോലീസ് ബാരിക്കേഡ് വെച്ച് തടഞ്ഞു. യുവമോർച്ച സംസ്ഥാന പ്രസിഡണ്ട് സി. ആർ പ്രഫുൽ കൃഷ്ണൻ ഉൽഘാടനം ചെയ്തു.

കൊയിലാണ്ടിയിലെ തീര പ്രദേശത്തെയും, താലൂക്ക് ആശുപത്രിയോടും എം. എൽ.എ അവഗണ കാണിക്കുകയാണെന്നും, നാല് വർഷമായി തീരദേശ റോഡ് തകർന്നിട്ടും പ്രശ്നം പരിഹരിക്കാൻ എം.എൽ.എ. അലംഭാവം കാണിക്കുന്നതായും ഇവർ ആരോപിച്ചു. ഒ.ബി.സി. മോർച്ച സംസ്ഥാന പ്രസിഡണ്ട്. എൻ.പി. രാധാകൃഷ്ണൻ മണ്ഡലം പ്രസിഡണ്ട്, എസ്.ആർ ജയ് കിഷ്, പയ്യോളി മണ്ഡലം പ്രസിഡണ്ട് എ.കെ ബൈജു. സംസ്ഥാന കമ്മിറ്റി അംഗം, വായനാരി വിനോദ്,


ജില്ലാ ട്രഷറർ വി.കെ. ജയൻ, ജില്ലാ കമ്മിറ്റി അംഗം. അഡ്വ. വി. സത്യൻ, മണ്ഡലം ജനറൽ സിക്രട്ടറി കെ.വി. സുരേഷ്, അഡ്വ.എ.വി. നിധിൻ, കൗൺസിലർമാരായ കെ.കെ. വൈശാഖ്, വി.കെ. സുധാകരൻ, സിന്ധു സുരേഷ്, അതുൽ പെരുവട്ടുർ എന്നിവർഡ സംസാരിച്ചു. സി.ഐ. എൻ. സുനിൽകുമാറിൻ്റെ നേതൃത്വത്തിൽ വൻ സന്നാഹവും നിലയുറപ്പിച്ചിരുന്നു.

