അയോധ്യ ചടങ്ങ് കേന്ദ്ര സർക്കാർ പരിപാടിയാക്കി; അഖിലേന്ത്യ ലോയേഴ്‌സ് യൂണിയൻ്റെ നേതൃത്വത്തിൽ അഭിഭാഷകർ പ്രതിഷേധിച്ചു
കൊച്ചി: അയോധ്യ ക്ഷേത്രത്തിലെ പ്രാണ പ്രതിഷ്‌ഠ ചടങ്ങ് കേന്ദ്ര സർക്കാർ പരിപാടിയാക്കി മാറ്റിയതിനെതിരെ അഖിലേന്ത്യ ലോയേഴ്‌സ് യൂണിയൻ്റെ നേതൃത്വത്തിൽ അഭിഭാഷകർ പ്രതിഷേധിച്ചു. ലോയേഴ്‌സ് യൂണിയൻ ജില്ലാ കോടതി യൂണിറ്റ് സംഘടിപ്പിച്ച പ്രതിഷേധത്തിൽ അഭിഭാഷകർ ഭരണഘടനയുടെ ആമുഖം വായിച്ചു. യോഗം ജില്ലാ പ്രസിഡണ്ട് ടി പി രമേശ് ഉദ്ഘാടനം ചെയ്‌തു. ജില്ലാ ജോയിൻ്റ് സെക്രട്ടറി ജോർജ് ജോസഫ് അധ്യക്ഷനായി. യൂണിറ്റ് സെക്രട്ടറി മായാ കൃഷ്‌ണൻ സ്വാഗതവും ട്രഷറർ സജീവ് കൃഷ്‌ണൻ നന്ദിയും പറഞ്ഞു.
