ജീവതാളം സുകൃതം ജീവിതം പദ്ധതിയുടെ ഭാഗമായ് ആരോഗ്യ മേള സംഘടിപ്പിച്ചു
കൊയിലാണ്ടി: ജീവതാളം സുകൃതം ജീവിതം പദ്ധതിയുടെ ഭാഗമായ് കൊയിലാണ്ടി നഗരസഭയുടെയും, ബ്ലോക്ക് ആരോഗ്യ കേന്ദ്രം തിരുവങ്ങൂർ കൊല്ലം സെക്ഷൻ്റെയും, വാർഡ് 10 സ്വാന്തനം ക്ലസ്റ്ററിൻ്റെയും സംയുക്താഭിമുഖ്യത്തിൽ ആരോഗ്യ മേള സംഘടിപ്പിച്ചു. കൊയിലാണ്ടി നഗരസഭ സ്റ്റാൻ്റിങ്ങ് കമ്മറ്റി ചെയർമാൻ ഇ. കെ അജിത്ത് ഉദ്ഘാടനം നിർവ്വഹിച്ചു.

ADS മുൻ ചെയർപേഴ്സൺ മിനി ആർ.കെ അദ്ധ്യക്ഷത വഹിച്ചു. ഹെൽത്ത് ഇൻസ്പെക്ടർ രാജേഷ് സി ക്ലാസ് നയിച്ചു. മേളയിൽ പ്രമേഹം രക്തസമ്മർദ്ധം’ ഹീമോഗ്ലോബിൻ. കാൻസർ സ്ക്രീനിങ്ങ്, ടി ബി സ്ക്രീനിങ്ങ്, ബി എം എ കണ്ണ് പരിശോധന ഉൾപ്പെടെ കൗൺസിലിംഗും, ബോധവൽക്കരണ ക്ലാസും നൽകി.

സൈമൺസ് കണ്ണാശുപത്രി പേരാമ്പ്രയിലെ ഡോ: അരുഷ, ജെ എച്ച് ഐ. രാജീവൻ വി. ജെ പി എച്ച് എൻ സന്ധ്യ എൻ. ഷമീന എസ്സ്. സ്റ്റാഫ് നഴ്സ്സ് വിനീത ബിന്ദു കെ എന്നിവർ സംസാരിച്ചു സജിത പ്രദീപ് സ്വാഗതവും അശ്വതി ടി നന്ദിയും പറഞ്ഞു.
