KOYILANDY DIARY.COM

The Perfect News Portal

ഭരണ വിരുദ്ധ വികാരം വാർഡ് വിഭജനത്തിലൂടെ മറി കടക്കാമെന്നത് വ്യാമോഹമെന്ന് അഡ്വ. കെ. പ്രവീൺ കുമാർ

കൊയിലാണ്ടി: ഭരണ വിരുദ്ധ വികാരം വാർഡ് വിഭജനത്തിലൂടെ മറികടക്കാമെന്നത് വ്യാമോഹം മാത്രമാണെന്ന് കോഴിക്കോട് ഡി.സി.സി. പ്രസിഡൻ്റ് അഡ്വ. കെ. പ്രവീൺ കുമാർ. അശാസ്ത്രിയ വാർഡ് വിഭജനത്തിൽ പ്രധിഷേധിച്ച് UDF കൊയിലാണ്ടി മുൻസിപ്പൽ കമ്മറ്റി സംഘടിപ്പിച്ച പ്രതിഷേധ മാർച്ച് ഉദ്ഘാടനം ചെയ്തുകയായിരുന്നു പ്രവീൺ. മുസ്ലിം ലീഗ് ജില്ല ജനറൽ സെക്രട്ടറി  ടി.ടി. ഇസ്മയിൽ മുഖപ്രഭാഷണം നടത്തി. അൻവർ ഇച്ചംഞ്ചേരി അദ്യക്ഷത വാഹിച്ചു.
.
.
പി. രന്തവല്ലി. അഡ്വ. കെ.വിജയൻ, വി.പി. ഇബ്രാഹിം കുട്ടി, മുരളി തോറാത്ത്. കെ.പി. വിനോദ് കുമാർ, എ. അസ്സീസ്, വി.ടി. സുരേന്ദ്രൻ, വി.വി. സുധാകരൻ, റഷീദ് മാസ്റ്റർ, രജീഷ് വെങ്ങളത്ത് കണ്ടി, അരുൺ മണമൽ, ടി.പി. കൃഷ്ണൻ, ഫാസിൽ നടേരി എന്നിവർ സംസാരിച്ചു. രാമൻ ചെറുവക്കാട്ട്, അഡ്വ. ഉമേന്ദ്രൻ, എ. അഷറഫ്, സുമതി കെ.എം, ജീഷ പുതിയേടത്ത്, ശൈലജ, മനോജ് പയറ്റു വളപ്പിൽ. കെ.ടി. സുമ0, ഡാലിഷ, റസിയ ഉസ്മാൻ, വേണുഗോപാൽ പി. വി , എം. എം. ശ്രീധരൻ എന്നിവർ നേതൃത്വം നൽകി.
Share news