മരളൂർ മഹാദേവ ക്ഷേത്രത്തിൽ ഉത്തരം വെയ്ക്കൽ ചടങ്ങ് നടന്നു
കൊയിലാണ്ടി: മരളൂർ മഹാദേവ ക്ഷേത്രത്തിൽ ഉത്തരം വെയ്ക്കൽ ചടങ്ങ് നടന്നു. അരക്കോടി രൂപ ചിലവിൽ ശ്രീകോവിൽ ചെമ്പടിച്ച് നവീകരിക്കുന്നതിന് മുന്നോടിയായി വെളിയണ്ണൂർ കേശവൻ ആചാരിയുടെ മുഖ്യകാർമ്മികത്വത്തിലാണ് ചടങ്ങ് നടന്നത്.

പുനരുദ്ധാരണ കമ്മിറ്റി ചെയർമാൻ ഉണ്ണികൃഷ്ണൻ മരളൂർ ട്രസ്റ്റി ബോർഡ് ചെയർമാൻ അട്ടാളി കൃഷ്ണൻ നായർ, കൺവീനർ കലേക്കാട്ട് രാജമണി ടീച്ചർ ശിവദാസൻ പനച്ചിക്കുന്ന്, ഗിരീഷ് പുതുക്കുടി, ചന്ദ്രഭാനു ചൈതം, രമേശൻ രനിതാലയം, ഭാപ്പറ്റ കൃഷ്ണൻ നമ്പൂതിരി, എടമന ഇല്ലത്ത് ഉണ്ണികൃഷ്ണൻ നമ്പൂതിരി, നാരായണൻ നമ്പൂതിരി എന്നിവരും നിരവധി ഭക്തരും ചടങ്ങിൽ പങ്കെടുത്തു.
