കേരള ക്ഷേത്ര സംരക്ഷണ സമിതി വാർഷിക സമ്മേളനം അത്തോളി ഗോവിന്ദനല്ലൂർ ശ്രീ മഹാവിഷ്ണു ക്ഷേത്രത്തിൽ വെച്ചു നടന്നു

കൊയിലാണ്ടി: കേരള ക്ഷേത്ര സംരക്ഷണ സമിതി കൊയിലാണ്ടി താലൂക്ക് വാർഷിക സമ്മേളനം അത്തോളി ഗോവിന്ദനല്ലൂർ ശ്രീ. മഹാവിഷ്ണു ക്ഷേത്രത്തിൽ വെച്ചു നടന്നു. സംസ്ഥാന സെക്രട്ടറി ശ്രീ പ്രബോധ് മാസ്റ്റർ ഉദ്ഘാടനം ചെയ്തു. ഡോ. ബിനു ശങ്കർ അധ്യക്ഷത വഹിച്ചു. ഗീത പ്രകാശ് സംസാരിച്ചു. ഷീജീഷ് സ്വാഗതം പറഞ്ഞു.

പുതിയ ഭാരമാഹികൾ:
പ്രഭാകരൻ (റിട്ട. എസ് ഐ) പ്രസിഡണ്ട്, ഷീജീഷ് (സെക്രട്ടറി) ബാബുരാജ് (ട്രഷറർ), പ്രേമ രാധ (മാതൃസമിതി പ്രസിഡണ്ട്), ഗീതാ രാമചന്ദ്രൻ (മാതൃസമിതി സെക്രട്ടറി) എന്നിവരെ തിരഞ്ഞെടുത്തു.
