KOYILANDY DIARY.COM

The Perfect News Portal

സിപിഐ നേതാവ് എം നാരായണൻ മാസ്റ്ററുടെ നിര്യാണത്തിൽ സർവ്വകക്ഷിയോഗം അനുശോചിച്ചു

കൊയിലാണ്ടി: സിപിഐ നേതാവ് എം നാരായണൻ മാസ്റ്ററുടെ നിര്യാണത്തിൽ സർവ്വകക്ഷി യോഗം അനുശോചിച്ചു. സിപിഐ മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കൊയിലാണ്ടിയിൽ നടന്ന അനുശോചന യോഗത്തിൽ നഗരസഭ ചെയർപേഴ്സൺ സുധ കിഴക്കേപ്പാട്ട് അദ്ധ്യക്ഷ്യത വഹിച്ചു. കെഎസ് രമേശ് ചന്ദ്ര അനുശോചന പ്രമേയം അവതരിപ്പിച്ചു.
.
.
എംഎൽഎ  കാനത്തിൽ ജമീല, കൊയിലാണ്ടി നഗരസഭ വൈസ് ചെയർമാൻ അഡ്വ കെ സത്യൻ, കെ. ഷിജു മാസ്റ്റർ, തോറോത്ത് മുരളി, സി സത്യചന്ദ്രൻ, വി പി ഇബ്രാഹിം കുട്ടി, ഇ കെ അജിത്ത് മാസ്റ്റർ, അഡ്വ ടി കെ രാധാകൃഷ്ണൻ എന്നിവർ സംസാരിച്ചു. അഡ്വ: സുനിൽ മോഹൻ സ്വാഗതമാശംസിച്ചു.
Share news