KOYILANDY DIARY.COM

The Perfect News Portal

കേന്ദ്രത്തിനെതിരെ ഗുരുതര ആരോപണവുമായി ലോക്കോ പൈലറ്റുമാരുടെ സംഘടനയായ ആൾ ഇന്ത്യാ ലോക്കോ റണ്ണിംഗ് സ്റ്റാഫ് അസോസിയേഷൻ

കേന്ദ്രത്തിനെതിരെ ഗുരുതര ആരോപണവുമായി ലോക്കോ പൈലറ്റുമാരുടെ സംഘടനയായ ആൾ ഇന്ത്യാ ലോക്കോ റണ്ണിംഗ് സ്റ്റാഫ് അസോസിയേഷൻ. അടിമകളെ പോലെയാണ് ലോക്കോ പൈലറ്റ് മാരെ കാണുന്നതെന്നാണ് സംഘടനയുടെ ആരോപണം. വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് ലോക്കോ പൈലറ്റുമാർ നടത്തുന്ന സമരം മൂന്നാം ആഴ്ചയിലേക്ക് കടന്നു.

ദക്ഷിണ റെയിൽവേയിലെ ലോക്കോപൈലറ്റുമാർ നടത്തുന്ന അവകാശ സമരം ശക്തമായി തുടരുകയാണ്. അർഹമായ വിശ്രമ സമയം നടപ്പാക്കി തരണമെന്നാവശ്യപ്പെട്ടാണ് സമരം. ആഴ്ചയിലുള്ള വിശ്രമം 46 മണിക്കൂറാക്കണമെന്നും തുടർച്ചയായ രാത്രി ഡ്യൂട്ടി ഒഴിവാക്കണമെന്നുമാണ് സമരക്കാരുടെ ആവശ്യം.

 

റെയിൽവേ മന്ത്രാലയത്തിൻ്റെ വീഴ്ചമൂലം അപകടങ്ങൾ ആവർത്തിക്കുകയാണെന്നും, പശ്ചിമ ബംഗാളിൽ അവസാനമായി സംഭവിച്ച ട്രെയിൻ ദുരന്തത്തിൻ്റെ യഥാർത്ഥ കാരണങ്ങൾ അടക്കം റെയിൽവേ പരിശോധിക്കന്നമെന്നും സംഘടന ആവശ്യപ്പെട്ടു. സമരക്കാരുടെ ആവശ്യങ്ങൾ അംഗീകരിക്കുന്നതുവരെ സമരം ശക്തമായി തുടരാനാണ് നേതാക്കളുടെ തീരുമാനം.

Advertisements
Share news