ഓൾ ഇന്ത്യാ എൽ ഐ സി ഏജൻ്റ് ഫഡറേഷൻ കൊയിലാണ്ടി ബ്രാഞ്ച് ഓഫീസിന് മുന്നിൽ ധർണ നടത്തി

കൊയിലാണ്ടി: ഓൾ ഇന്ത്യാ എൽ ഐ സി ഏജൻ്റ് ഫഡറേഷൻ കൊയിലാണ്ടി ബ്രാഞ്ച് ഓഫീസിന് മുന്നിൽ ധർണ നടത്തി. സീനിയർ നേതാവായ ചിന്നൻ നായർ ഉദ്ഘാടനം ചെയ്തു. പ്രേമ പി.പി അധ്യക്ഷത വഹിച്ചു. എൽ ഐ സി ഏജൻ്റ് മാർക്ക് നിലവിൽ ലഭിച്ചു കൊണ്ടിരിക്കുന്ന ആനുകൂല്ല്യങ്ങൾ വെട്ടിക്കുറച്ച് മാനേജ്മെൻ്റ് നടത്തുന്ന നടപടികൾക്കെതിരെ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തിയും കരിനിയമങ്ങൾ പിൻവലിച്ചില്ലങ്കിൽ സമര പരമ്പരകളുമായി മുന്നോട്ടു പോകുമെന്ന് താക്കീത് നൽകിയായിരുന്നു ധർണ.

ഫഡറേഷൻ നേതാക്കളായ മണി പുനത്തിൽ സുനിൽ കുമാർ, രാജേഷ് ബാബു, വി കെ ശശിധരൻ, മുരളി മൂത്താട്ടിൽ, ഒ ശശി, ബാബുരാജ്, വിമല, പ്രമീള KM, പ്രേമ എന്നിവർ സംസാരിച്ചു.

