മലബാർ കോളജ് മൂടാടി ടീം എക്സെലോ സംഘടിപ്പിച്ച AI POWERD എന്ന പരിപാടി ശ്രദ്ധേയമായി

മലബാർ കോളജ് മൂടാടി TEAM EXCELLO സംഘടിപ്പിച്ച AI POWERD എന്ന പരിപാടി ശ്രദ്ധേയമായി. വിവിധ മേഖലകളിൽ ആർട്ടിഫിഷ്യൽ ഇൻ്റലിജൻസിൻ്റെ വിപ്ലവകരമായ മുന്നേറ്റത്തെക്കുറിച്ച് പ്രതിപാദിക്കുന്ന പരിപാടി AI POWERD എന്ന പേരിൽ പ്രോഗ്രാം സംഘടിപ്പിച്ചു. അഞ്ചാം സെമസ്റ്റർ ബിസിഎ വിദ്യാർത്ഥിയും 200-ൽ അധികം ക്ലയൻ്റുകളെ വിജയകരമായി കൈകാര്യം ചെയ്യുന്ന സംരംഭകനും ഡിജിറ്റൽ വിദഗ്ദ്ധനുമായ മിസ്റ്റർ ഷെജാഹ് ആയിരുന്നു റിസോഴ്സ് പേഴ്സൺ. ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ് വിദ്യാർത്ഥികൾ എങ്ങനെ ഉപയോഗപ്പെടുത്തണമെന്നതിൻ്റെ പ്രാധാന്യം മനസ്സിലാക്കാൻ ഈ പരിപാടി കൊണ്ട് സാധിച്ചു.
