കണ്ണൂരിൽ പൊലീസ് സംഘത്തിന് നേരെ പ്രതിയുടെ പിതാവ് വെടിവെച്ചു
കണ്ണൂർ: കണ്ണൂരിൽ പൊലീസ് സംഘത്തിന് നേരെ പ്രതിയുടെ പിതാവ് വെടിവെച്ചു. തലനാരിഴയ്ക്കാണ് പൊലീസുകാർ രക്ഷപ്പെട്ടത്. ജനലഴികൾക്കിടയിലൂടെ മൂന്ന് റൗണ്ട് വെടിയുതിർക്കുകയായിരുന്നു. ലേക്ക് സ്ട്രീറ്റ് വില്ലയിലെ ബാബു ഉമ്മന്‍ തോമസ് (71) ആണ് മൂന്ന് റൗണ്ട് വെടിയുതിര്‍ത്തതെന്ന് പൊലീസ് പറഞ്ഞു.

ഒട്ടേറെ കേസുകളില്‍ പ്രതിയായ റോഷനെ അറസ്റ്റ് ചെയ്യാനാണ് വെള്ളിയാഴ്‌ച രാത്രി വളപട്ടണം പൊലീസ് സംഘം വീട്ടിലെത്തിയത്. കൂടുതല്‍ പൊലീസ് സ്ഥലത്തെത്തിയാണ് ബലപ്രയോഗത്തിലൂടെ റോഷൻറെ അച്ഛനെ റിവോള്‍വര്‍ സഹിതം അറസ്റ്റ് ചെയ്‌തത്.

