പരോളിലിറങ്ങിയ പ്രതി സഹോദരനെ അടിച്ചുകൊന്നു

പത്തനംതിട്ട: അമ്മയെ കൊലപ്പെടുത്തിയതിന് ശിക്ഷ അനുഭവിക്കുന്ന പ്രതി പരോളിലിറങ്ങി സഹോദരനെ അടിച്ചുകൊന്നു. അടൂര്‍ പന്നിവിഴ കോട്ടപ്പുറം മറ്റത്തില്‍ പുത്തന്‍വീട്ടില്‍ സതീഷ് കുമാറാണ് (61) കൊല്ലപ്പെട്ടത്. സംഭവത്തിൽ മൂത്ത സഹോദരന്‍ മോഹനന്‍ ഉണ്ണിത്താനെ പൊലീസ് അറസ്റ്റ് ചെയ്തു.

മോഹനൻ അമ്മയെ കൊലപ്പെടുത്തിയ കേസിൽ തിരുവനന്തപുരത്തെ തുറന്ന ജയിലിൽ 17 വർഷമായി ശിക്ഷയിൽ കഴിയുകയായിരുന്നു. ജൂണ്‍ 13-നാണ് ഇയാൾ പരോളിലിറങ്ങിയത്. മോഹനൻ മദ്യപിച്ച് വീട്ടിലെത്തിയതിനെ തുടർന്ന് സഹോദരനുമായി വാക്കേറ്റമുണ്ടായി. ഇതിൽ പ്രകോപിതനായ മോഹനൻ സതീഷിനെ തലയ്ക്കടിച്ച് കൊലപ്പെടുത്തുകയായിരുന്നു.

