KOYILANDY DIARY.COM

The Perfect News Portal

യുവതിക്ക് നേരെ ലൈംഗിക അതിക്രമം നടത്തിയ പ്രതി അറസ്റ്റിൽ 

കോഴിക്കോട്: കുന്ദമംഗലത്ത് യുവതിക്ക് നേരെ ലൈംഗിക അതിക്രമം നടത്തിയ പ്രതി അറസ്റ്റിൽ. ചെലവൂർ സ്വദേശി മൂത്തേടത്ത് വീട്ടിൽ അരുൺകുമാർ (35)നെ യാണ് കുന്ദമംഗലം പോലീസ് പിടികൂടിയത്. കുന്ദമംഗലം സ്റ്റേഷൻ പരിധിയിലെ കമ്പനി മുക്കുള്ള കൈരളി മർമ്മ ചികിത്സ കേന്ദ്രത്തിൽ വെച്ച് കഴിഞ്ഞ പതിനൊന്നാം തീയതി ചികിത്സയ്ക്ക് വന്ന യുവതിയോട്  സ്ഥാപനത്തിൻറെ ഉടമ കൂടിയായ പ്രതി ലൈംഗികാതിക്രമം നടത്തുകയായിരുന്നു. പ്രതിയെ കമ്പനി മുക്ക് വെച്ച് കുന്ദമംഗലം പോലീസ് സ്റ്റേഷനിലെ Sl മാരായ ബൈജു, നിധിൻ, SCPO സച്ചിത്, CPO അഖിൽ എന്നിവർ ചേർന്ന് കസ്റ്റഡിയിലെടുക്കുകയായിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
Share news