KOYILANDY DIARY.COM

The Perfect News Portal

കൊലക്കേസില്‍ വിധി പറയുന്നതിന് തൊട്ടുമുമ്പ് കോടതിയില്‍ നിന്ന് പ്രതി മുങ്ങി

തിരുവനന്തപുരം: കൊലക്കേസില്‍ വിധി പറയുന്നതിന് തൊട്ടുമുമ്പ് കോടതിയില്‍ നിന്ന് പ്രതി മുങ്ങി . തിരുവനന്തപുരം പോത്തന്‍കോട് സ്വദേശി പൊമ്മു എന്ന ബൈജുവാണ് കോടതിയെ കബളിപ്പിച്ച് മുങ്ങിയത്. തിരുവനന്തപുരം വഞ്ചിയൂര്‍ അഡീഷണല്‍ സെഷന്‍സ് ജഡ്ജി കെ വിഷ്ണു വിധി പറയാന്‍ കേസ് പരിഗണിച്ചപ്പോഴാണ് പ്രതി ഹാജരല്ലെന്ന് മനസ്സിലായത്. അമ്പലത്തില്‍ തേങ്ങ ഉടച്ച് പ്രാര്‍ത്ഥിക്കാന്‍ പോയതാണെന്ന് അഭിഭാഷകന്‍ കോടതിയെ അറിയിക്കുകയും ചെയ്തു. 

കേസ് പിന്നീട് വീണ്ടും പരിഗണിച്ചപ്പോഴും പ്രതി ഹാജരായില്ല. മൂന്നാമതും പ്രതി ഹാജരല്ലാതായപ്പോഴാണ് മുങ്ങിയതാണെന്ന് മനസ്സിലായത്. ഇയാളെ എത്രയും വേഗം കണ്ടെത്തി അറസ്റ്റ് ചെയ്ത് ഹാജരാക്കാന്‍ കോടതി നിര്‍ദ്ദേശിച്ചു. വിചാരണ പൂര്‍ത്തിയായ കേസില്‍ ബൈജു കുറ്റക്കാരനാണോ അല്ലയോ എന്നതുള്‍പ്പെടെയുള്ള വിധി വരാനുണ്ടായിരുന്നു. എന്നാല്‍ ഇത് പോലും കേള്‍ക്കാന്‍ നില്‍ക്കാതെയാണ് പ്രതി മുങ്ങിയത്. 

Share news