സ്കൂൾ വിദ്യാർത്ഥിയെ പ്രകൃതി വിരുദ്ധ പീഡനം നടത്തിയ കേസിലെ പ്രതിയെ അറസ്റ്റ് ചെയ്തു
കൊയിലാണ്ടി: കഴിഞ്ഞ മാസം സ്കൂൾ വിദ്യാർത്ഥിയെ പ്രകൃതി വിരുദ്ധ പീഡനം നടത്തിയ കേസിലെ പ്രതി മാനാരി ബാലകൃഷ്ണനെ (54) കൊയിലാണ്ടി പോലീസ് പിടികൂടി. കൊയിലാണ്ടി സി.ഐ. എം.വി. ബിജുവിൻ്റെ നേതൃത്വത്തിൽ എസ്.ഐ.മാരായ എ. അനീഷ്, എം.പി. ശൈലേഷ്, എ.എസ്.ഐ.മാരായ ഗിരീഷ്, അബ്ദുള്ള, ഡ്രൈവർ ഒ.കെ. സുരേഷ് തുടങ്ങിയവരടങ്ങിയ സംഘമാണ് ഒളിവിൽ കഴിയുകയായിരുന്ന ബാലകൃഷ്ണനെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാണ്ടു ചെയ്തു.
