KOYILANDY DIARY.COM

The Perfect News Portal

വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ 78-ാമത് സ്വാതന്ത്ര്യ ദിനം ആഘോഷിച്ചു

കൊയിലാണ്ടി: വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ ആഭിമുഖ്യത്തിൽ 78-ാമത്  സ്വാതന്ത്ര്യ ദിനം ആഘോഷിച്ചു. പ്രസിഡണ്ട് കെ പി ശ്രീധരന്റെ അധ്യക്ഷതയിൽ ലോക കേരളസഭ അംഗവും സംഘടനയുടെ രക്ഷാധികാരിയുമായ പി. കെ. കബീർ സലാല ദേശീയ പതാക ഉയർത്തി. രാജ്യസ്നേഹ പ്രതിജ്ഞയും, മധുര പലഹാരങ്ങളും, പായസവും വിതരണം ചെയ്തു.
രാജ്യം കണ്ട വലിയ ദുരന്തമായ വയനാട്ടിലെ മരണപ്പെട്ടവർക്ക് ആദരാഞ്ജലികൾ അർപ്പിച്ചുകൊണ്ടായിരുന്നു യോഗ നടപടികൾ ആരംഭിച്ചത്. സംഘടനയുടെ ഭാരവാഹികളായ എം. ശശീന്ദ്രൻ, വി. പി. ബഷീർ, എൻ ഷറഫുദ്ദീൻ, മുൻസിപ്പൽ കൗൺസിലർ ജിഷ പി, കെ പി മുഹമ്മദ് അലി, എ പി കെ ശശി കുമാർ, ഇ. രാംദാസ്, ഐശ്വര്യ ചന്ദ്രൻ, കെ ബാലകൃഷ്ണൻ എന്നിവർ സംസാരിച്ചു.
Share news