50 -ാംമത് കോഴിക്കോട് ജില്ലാ സൈക്കിൾ പോളോ ചാമ്പ്യൻഷിപ്പ് മത്സരം കൊയിലാണ്ടിയിൽ നടന്നു
കൊയിലാണ്ടി: 50 -ാംമത് കോഴിക്കോട് ജില്ലാ സൈക്കിൾ പോളോ ചാമ്പ്യൻഷിപ്പ് മത്സരം കൊയിലാണ്ടി സ്റ്റേഡിയത്തിൽ വെച്ച് നടന്നു. സംസ്ഥാന സൈക്കിൾ പോളോ അസോസിയേഷൻ സീനിയർ വൈസ് പ്രസിഡണ്ട് വി എം മോഹനൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. കൊയിലാണ്ടിെ റൈസിംഗ് സ്റ്റാർ സ്പോർട്ട്സ് ആൻ്റ് ആർട്സ് ടീം അംഗങ്ങൾ ഓവറോൾ ചാമ്പ്യൻമാരായി. സ്പോർട്സ് കൗൺസിൽ മെമ്പർ ടിഎം അബ്ദുറഹ്മാൻ മാസ്റ്റർ അധ്യക്ഷതവഹിച്ചു.

മത്സരത്തിൽ മെൻ, വുമെൻ, ജൂനിയർ ബോയ്സ്, സബ് ജൂനിയർ ഗേൾസ്. വിഭാഗങ്ങളിൽ ഒന്നാം സ്ഥാനവും, വുമൺ വിഭാഗം സബ്ബ്ജൂനിയർ ബോയ്സ്. ജൂനിയർ ബോയ്സ് വിഭാഗങ്ങളിൽ ഇവർ രണ്ടാം സ്ഥാനവും നേടി. ജില്ലാ സ്പോർട്സ് കൗൺസിൽ മെമ്പർ ടി ഹരികൃഷ്ണൻ ശ്രീജികുമാർ. യു കെ ഉദയോത്ത് അഷ്റഫ്, രാജൻ കാപ്പാട് എന്നിവർ സംസാരിച്ചു. കെ കെ ദാസൻ മാസ്റ്റർ സ്വാഗതവും അഡ്വ. ഷമീം അബ്ദുറഹിമാൻ നന്ദിയും പറഞ്ഞു,




