KOYILANDY DIARY.COM

The Perfect News Portal

മുപ്പതാമത് രാജ്യാന്തര ചലച്ചിത്രമേള ഇന്ന് സമാപിക്കും

ഒരാഴ്ച നീണ്ടുനിന്ന മുപ്പതാമത് രാജ്യാന്തര ചലച്ചിത്രമേള ഇന്ന് സമാപിക്കും. സമ്മേളനം മുഖ്യമന്ത്രി പിണറായി വിജയൻ തിരുവനന്തപുരത്ത് നിർവഹിക്കും. സിനിമയിൽ 50 വർഷം പൂർത്തിയാക്കിയ സംവിധായകനും കോട്ടയം കെ ആർ നാരായണൻ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വിഷ്വൽ സയൻസ് ആൻഡ് ആർട്സ് ചെയർമാനുമായ സയീദ് മിർസയയെ ചടങ്ങിൽ ആദരിക്കും.

പ്രേക്ഷകരിൽ സിനിമ നിറച്ചാണ് 30 മാത് രാജ്യാന്തര ചലച്ചിത്രമേളയ്ക്ക് തിരശ്ശീല വീഴാൻ പോകുന്നത്. ഇൻസൈഡ് ദി വുൾഫ്, റിവർസ്റ്റോൺ എന്നിവ ഉൾപ്പെടെ 11 ചിത്രങ്ങളാണ് ഇന്ന് മേളയിൽ പ്രദർശിപ്പിക്കുന്നത്. ഇന്ന് വൈകുന്നേരം നിശാഗന്ധിയിൽ നടക്കുന്ന സമാപന ചടങ്ങ് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. പരിപാടിയിൽ സിനിമയിൽ 50 വർഷം പൂർത്തിയാക്കിയ പ്രഗത്ഭ സംവിധായകനും കോട്ടയം കെ ആർ നാരായണൻ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വിഷ്വൽ സയൻസ് ആൻഡ് ആർട്സ് ചെയർമാനുമായ സയീദ് മിർസയയെ ആദരിക്കും.

മൗറിത്തേനിയൻ സംവിധായകനും 30ാമത് മേളയിലെ ലൈഫ് ടൈം അച്ചീവ്മെന്റ് പുരസ്‌കാര ജേതാവുമായ അബ്ദെറഹ്മാൻ സിസാക്കോയ്ക്ക് മുഖ്യമന്ത്രി പുരസ്‌കാരം സമ്മാനിക്കും. ജൂറി ചെയർപേഴ്സൺ മുഹമ്മദ്‌ റസൂലാഫിനേയും മുഖ്യമന്ത്രി ആദരിക്കും. തുടർന്ന് മേളയിലെ ഏറ്റവും മികച്ച സിനിമയ്ക്കുള്ള സുവർണ ചകോരം ഉൾപ്പെടെയുള്ള അവാർഡുകൾ വിതരണം ചെയ്യും. ഇന്ന് രണ്ടുമണിവരെയാണ് പ്രേക്ഷകർക്ക് ഇഷ്ട സിനിമയ്ക്ക് വോട്ട് ചെയ്യാനുള്ള അവസരമുള്ളത്. സമാപന ചടങ്ങിന് ശേഷം സുവർണ ചകോരം നേടിയ സിനിമ നിശാഗന്ധിയിൽ പ്രദർശിപ്പിക്കും.

Advertisements
Share news