KOYILANDY DIARY.COM

The Perfect News Portal

പുരോഗമന കലാസാഹിത്യസംഘം 13-ാമത് സംസ്ഥാന സമ്മേളനത്തിന് ഇന്ന് കണ്ണൂരിൽ തുടക്കം

പുരോഗമന കലാസാഹിത്യസംഘം 13-ാമത് സംസ്ഥാന സമ്മേളനത്തിന് ഇന്ന് കണ്ണൂരിൽ തുടക്കം. 650 പ്രതിനിധികളാണ് സമ്മേളനത്തിൽ പങ്കെടുക്കുന്നത്. ബർണ്ണശ്ശേരി നായനാർ അക്കാദമിയിൽ നടക്കുന്ന സമ്മേളനം കവി സച്ചിദാനന്ദൻ ഉദ്ഘാടനം ചെയ്യും. കേരളത്തിലെ ഏറ്റവും വലിയ ജനകീയ സാംസ്കാരിക പ്രസ്ഥാനമായ പുകസയുടെ സംസ്ഥാന സമ്മേളനത്തിന് ആദ്യമായാണ് കണ്ണൂർ വേദിയാകുന്നത്. 3000 യൂണിറ്റുകളെ പ്രതിനിധികരിച്ച് 610 പേരും സൗഹാർദപ്രതിനിധികളുമുൾപ്പെടെ 650 പ്രതിനിധികൾ സമ്മേളനത്തിൽ പങ്കെടുക്കും.

ടി പത്മനാഭൻ, എം മുകുന്ദൻ, കമൽ, ആദവൻ ദീക്ഷണ്യ, വിജയലക്ഷ്മി, സുനിൽ പി ഇളയിടം, ടി ഡി രാമകൃഷ്ണൻ തുടങ്ങിയവർ ഉദ്ഘാടന സമ്മേളനത്തിൽ പങ്കെടുക്കും. സമ്മേളനത്തിൻ്റെ ഭാഗമായി സംസ്ഥാനത്തെങ്ങും വിവിധ കലാ സാംസ്കാരിക പരിപാടികൾ സംഘടിപ്പിച്ചിരുന്നു. 18 മേഖലകളിലായി 120 സർഗ സദസ്സുകളും കലാവതരണങ്ങളും നടന്നു. വയനാട് ദുരന്തത്തിൻ്റെ പശ്ചാത്തലത്തിൽ പിന്നീടുള്ള പൊതുപരിപാടികൾ ഒഴിവാക്കുകയായിരുന്നു.

Share news