ശരത് ചന്ദ്ര ആർ മറാത്തെയുടെ 12-ാം ചരമ വാർഷിക ദിനം വിപുലമായി ആചരിക്കുന്നു

കൊയിലാണ്ടി: ഹിന്ദുസ്ഥാനി സംഗീത കുലപതിയായിരുന്ന ശരത് ചന്ദ്ര ആർ മറാത്തെയുടെ 12-ാം ചരമ വാർഷിക ദിനം വിപുലമായി ആചരിക്കുന്നു. ആഗസ്ത് 7 ന് കോഴിക്കോട് കൈരളി തിയറ്ററിലെ വേദി ഹാളിൽ നടക്കുന്ന അനുസ്മരണ പരിപാടി തോട്ടത്തിൽ രവീന്ദ്രൻ എം എൽ എ യുടെ അധ്യക്ഷതയിൽ കൈതപ്രം ദാമോദരൻ നമ്പൂതിരി ഉൽഘാടനം ചെയ്യും. വൈകീട്ട് 5ന് നടക്കുന്ന പരിപാടിയിൽ മേയർ ബീന എം ഫിലിപ്പ് മുഖ്യ അതിഥിയായിരിക്കും.
.

.
കാലിക്കറ്റ് പ്രസ് ക്ലബ്ബ് സെക്രട്ടറി സജിത് കുമാർ, ഗായകരായ ബിനീഷ് വിദ്യാധരൻ പ്രഭാകരൻ ഇരിങ്ങൾ തുടങ്ങിയവർ പങ്കെടുക്കും. ദേവിക എസ് യു, അനന്ത പാർവ്വതി, അനിൽ കുമാർ പയ്യോളി, പി ടി വി രാജീവൻ, കബീർ തിക്കോടി തുടങ്ങി ഇരുപതോളം പേർ സംഗീത അർച്ചന നടത്തും. തുടർന്ന് മറാത്തെയുടെ പ്രഥമ ശിഷ്യനായ പണ്ഡിറ്റ് സി എസ് അനിൽദാസ് ഹിന്ദുസ്ഥാനി സംഗീത കച്ചേരി അവതരിപ്പിക്കും. നാരായണൻ മൂടാടി, അജിത് തലശ്ശേരി, ശശി പൂക്കാട്, വിനോദ് ശങ്കർ എന്നിവർ കച്ചേരിക്ക് പക്കമേളം അകമ്പടി സേവിക്കും.
