നിപ ലക്ഷണത്തെ തുടർന്ന് പന്ത്രണ്ടുകാരനെ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി

നാദാപുരം: നിപ ലക്ഷണത്തെ തുടർന്ന് നാദാപുരം പഞ്ചായത്തിലെ പന്ത്രണ്ടുകാരനെ മെഡിക്കൽ കോളേജ് ആശുപത്രിയിലെ ഐസൊലേഷൻ വാർഡിലേക്ക് മാറ്റി. മരുതോങ്കരയിൽ നിപാ ബാധിച്ച് മരിച്ചയാളുമായുള്ള പ്രാഥമിക സമ്പർക്കത്തെ തുടർന്ന് നിരീക്ഷണത്തിൽ കഴിഞ്ഞുവരികയായിരുന്നു.

ശക്തമായ പനിയും ചുമയും അനുഭവപ്പെട്ടതിനെ തുടർന്ന് നാദാപുരം താലൂക്ക് ആശുപത്രിയിലെ ഡോക്ടർമാരുമായി ടെലികോളിലൂടെ സംസാരിച്ചശേഷമാണ് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് റഫർ ചെയ്തത്.
