ശതോത്തര രജത ജൂബിലി “സിംഫണി “ക്ക് ഫിബ്രവരി 2 ന് തുടക്കമാവും

കൊയിലാണ്ടി: ചേമഞ്ചേരി പഞ്ചായത്തിലെ ആദ്യത്തെ സർക്കാർ വിദ്യാലയമായ കാപ്പാട് ഗവ: മാപ്പിള യു.പി. സ്ക്കൂളിൻ്റെ 125-ാമത് വാർഷികഘോഷമായ “സിംഫണി 2025 ന്”ഫിബ്രവരി 2 ന് തുടക്കമാവും. അന്ന് കാലത്ത് 10 മണിക്ക് നടക്കുന്ന പൂർവ്വ അധ്യാപക വിദ്യാർത്ഥി സംഗമം ‘ഓർമ്മകൾ പൂക്കുമ്പോൾ ‘ മുൻമന്ത്രിയും പൂർവ വിദ്യാർത്ഥിയുമായ പി.കെ.കെ ബാവ ഉദ്ഘാടനം ചെയ്യും.

3 ന് തിങ്കളാഴ്ച നടക്കുന്ന നഴ്സറി – അംഗൻവാടി കലോത്സവം വാർഡ് മെമ്പറും എഴുത്തുകാരനുമായ ഷെരീഫ് വി കാപ്പാട് ഉദ്ഘാടനം ചെയ്യും. 4 ന് ചൊവ്വാഴ്ച സ്കൂൾ വാർഷികാഘോഷ പരിപാടികൾ എൻ.ടി പി അബു ഹാജി നഗറിൽ നടക്കും. വൈകുന്നേരം നടക്കുന്ന സാംസ്ക്കാരിക സമ്മേളനം കാനത്തിൽ ജമീല എം.എൽ. എ ഉദ്ഘാടനം ചെയ്യും. ചടങ്ങിൽ ചേമഞ്ചേരി ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് സതി കിഴക്കയിൽ അധ്യക്ഷത വഹിക്കും. തുടർന്ന് വിദ്യാർത്ഥികളുടെയും രക്ഷിതാക്കളുടെയും കലാപരിപാടികൾ നടക്കും.
