‘ഉണ്ണികൃഷ്ണൻ പോറ്റിയെ ശബരിമലയിൽ സജീവമാക്കിയത് തന്ത്രിയും ഉദ്യോഗസ്ഥരും’; നിർണായക മൊഴി നൽകി എ പത്മകുമാർ
.
ശബരിമല സ്വർണ മോഷണക്കേസിൽ ശബരിമല തന്ത്രിക്കെതിരെ മുൻ ദേവസ്വം പ്രസിഡണ്ട് എ. പത്മകുമാറിന്റെ മൊഴി. ഉണ്ണികൃഷ്ണൻ പോറ്റിയെ ശബരിമലയിൽ സജീവമാക്കിയത് തന്ത്രിയും ഉദ്യോഗസ്ഥരുമെന്നാണ് മൊഴി നൽകിയിരിക്കുന്നത്. ഉണ്ണികൃഷ്ണൻ പോറ്റിയും തന്ത്രി കണ്ഠരര് രാജീവരും തമ്മിൽ അടുത്ത ബന്ധമെന്നും എ. പത്മകുമാർ മൊഴി നൽകി. സ്വർണ്ണപ്പാളികളിൽ അറ്റകുറ്റ പണിക്ക് തന്ത്രിമാർ അനുമതി നൽകിയിരുന്നതായും മെഴിയുണ്ട്.

ഉണ്ണികൃഷ്ണൻ പോറ്റിയെ അറിയാമായിരുന്നു എന്ന് തന്ത്രിമാർ മൊഴി നൽകിയിരുന്നു. എന്നാൽ സ്വർണ്ണപ്പാളിയിൽ അറ്റകുറ്റപ്പണി നടത്തുന്നതിന് അനുമതി നൽകിയത് ഉദ്യോഗസ്ഥർ പറഞ്ഞ പ്രകാരമെന്നും തന്ത്രിമാർ എസ് ഐ ടിക്ക് മൊഴി നൽകിയിരുന്നു. തിരുവനന്തപുരത്തെ എസ് ഐ ടിയുടെ ഓഫീസിൽ എത്തിയാണ് മൊഴി നൽകിയത്.




