KOYILANDY DIARY.COM

The Perfect News Portal

ദി ന്യൂ ട്രിച്ചൂർ റൂറൽ ഡവലപ്മെൻ്റ്  മൾട്ടിസ്‌റ്റേറ്റ് കോ ഓപ്പറേറ്റീവ് സൊസൈറ്റിയുടെ താമരശ്ശേരി ശാഖ പ്രവർത്തനമാരംഭിച്ചു

ദി ന്യൂ ട്രിച്ചൂർ റൂറൽ ഡവലപ്മെൻ്റ്  മൾട്ടിസ്‌റ്റേറ്റ് കോ ഓപ്പറേറ്റീവ് സൊസൈറ്റിയുടെ താമരശ്ശേരി ശാഖ പ്രവർത്തനമാരംഭിച്ചു. പഞ്ചായത്ത് പ്രസിഡണ്ട് എ. അരവിന്ദൻ ഉദ്ഘാടനം നിർവ്വഹിച്ചു. എൻ.ടി.സി. ഗ്രൂപ്പ് ചെയർമാനും മാനേജിങ്ങ് ഡയറക്ടറുമായ വർഗീസ് ജോസ് അധ്യക്ഷത വഹിച്ചു. താമരശ്ശേരി രൂപതാ വികാരി ജനറൽ ഫാദർ അബ്രഹാം വയലിൽ മുഖ്യാതിഥിയായി. കഠിനാധ്വാനവും ഒപ്പം വിശ്വാസ്യതയും ചേർന്നതാണ് ന്യൂ ട്രിച്ചൂർ ഗ്രൂപ്പിൻ്റെ വിജയമെന്ന് അദ്ദേഹം പറഞ്ഞു. നിക്ഷേപകരുടെയും ഇടപാടുകാരുടെയും വിശ്വാസ്യതയാണ് കമ്പനിയുടെ വളർച്ച ആ വിശ്വാസ്യതക്ക് മങ്ങലേൽക്കാൻ ഒരിക്കലും അനുവദിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ചടങ്ങിൽ കൊടുവള്ളി ബ്ലോക്ക് പഞ്ചായത്ത് മെമ്പർ സുമ രാജേഷ് പുതുപ്പാടി പഞ്ചായത്ത് അംഗം ഷിൻജോ സെബാസ്റ്റ്യൻ, പഞ്ചായത്ത് സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻമാരായ അയൂബ് ഖാൻ, അഡ്വ. ജോസഫ് മാത്യു, കൊയിലോത്ത് ക്ഷേത്ര സമിതി പ്രസിഡണ്ട് ശ്രീധരൻ മേലപ്പാട്ട്, വ്യാപാരി വ്യവസായി ഏകോപന സമിതി ചുങ്കം യൂണിറ്റ് പ്രസിഡണ്ട് എ.പി. ചന്തു മാസ്റ്റർ, താമരശ്ശേരി യൂണിറ്റ് പ്രസിഡണ്ട് പി.സി അഷ്റഫ് എന്നിവർ സംസാരിച്ചു. ന്യൂ ട്രിച്ചൂർ ഗ്രൂപ്പ് ഓഫ് കമ്പനീസ് അസിസ്റ്റൻ്റ് വൈസ് പ്രസിഡണ്ട് ബിനു ജോർജ് സ്വാഗതവും എച്ച്.ആർ. മാനേജർ ഗിരീഷ് കുമാർ നന്ദിയും പറഞ്ഞു.
ദക്ഷിണേന്ത്യയിൽ വിവിധ സംസ്ഥാനങ്ങളിലായി 80 ലേറെ ശാഖകളുള്ള ധനകാര്യ സ്ഥാപനമാണ് ന്യൂ ട്രിച്ചൂർ ഗ്രൂപ്പ്. മലയാളികൾ നെഞ്ചേറ്റിയ അഭിനേത്രിയും പ്രശസ്ത നർത്തകിയുമായ ശോഭനയാണ് ന്യൂ ട്രിച്ചൂരിന്റെ ബ്രാൻഡ് അംബാസിഡർ.
ന്യൂ ട്രിച്ചൂർ ഗ്രൂപ്പിന് കീഴിൽ 2025 ജനുവരിയിൽ ആരംഭിച്ച പ്രസ്ഥാനമാണ് ദി ന്യൂ ട്രിച്ചൂർ റൂറൽ ഡവലപ്മെൻ്റ് മൾട്ടിസ്‌റ്റേറ്റ് കോ ഓപ്പറേറ്റീവ് സൊസൈറ്റി.
Share news