KOYILANDY DIARY.COM

The Perfect News Portal

പതിനേഴുകാരിയെ കടന്ന് പിടിച്ച കേസിൽ പ്രതിക്ക് പത്ത് വർഷം കഠിന തടവ്

തിരുവനന്തപുരം: പതിനേഴുകാരിയെ കടന്ന് പിടിച്ച കേസിൽ പ്രതിക്ക് പത്ത് വർഷം കഠിന തടവും 40,000 രൂപയും പിഴ. തിരുവനന്തപുരം അതിവേഗ കോടതി ജഡ്ജി ആർ. രേഖയാണ് ശിക്ഷ വിധിച്ചത്. പതിനേഴ് കാരിയായ സ്കൂൾ വിദ്യാർത്ഥിനിയെ കടന്ന് പിടിച്ച് ലൈംഗിക അതിക്രമത്തിന് ഇരയാക്കിയ ബിഹാർ സ്വദേശിയായ പ്രതി സംജയിനെ(20) ആണ് ശിക്ഷിച്ചത്. പിഴ തുക അടച്ചില്ലെങ്കിൽ എട്ട് മാസം കൂടുതൽ തടവ് അനുഭവിക്കണം.

2022 ജൂൺ ഏഴിന് ഉച്ചക്ക് നന്തൻക്കോട് കെസ്റ്റൻ റോഡിൽ വെച്ചാണ് കേസിനാസ്പദമായ സംഭവം. ഉച്ചയ്ക്ക് സ്കൂളിൽ നിന്നും കുട്ടുകാരിയോടൊപ്പം ഹോസ്റ്റലിലേക്ക് നടന്ന് പോവുകയായിരുന്ന കുട്ടിയെ എതിരെ നടന്നുവന്ന പ്രതി സ്വകാര്യ ഭാഗത്ത് കടന്നു പിടിക്കുകയായിരുന്നു. സംഭവത്തിൽ ഭയന്ന കുട്ടിയും കൂട്ടുകാരിയും നിലവിളിച്ചതിനെ തുടർന്ന് പ്രതി ഓടി. തുടർന്ന് നാട്ടുകാർ പ്രതിയെ ഓടിച്ച് പിടികൂടി പൊലീസിൽ ഏൽപ്പിക്കുകയായിരുന്നു.

പ്രോസിക്യൂഷന് വേണ്ട് സെപഷ്യൽ പബ്ലിക്ക് പ്രോസിക്യൂട്ടർ ആർ എസ് വിജയ് മോഹൻ, അഡ്വ. അഖിലേഷ് ആർ വൈ ഹാജരായി. മ്യൂസിയം എസ് ഐമ്മാരായിരുന്ന സംഗീത എസ് ആർ, അജിത് കുമാർ എന്നിവരാണ് കേസ് അന്വേഷിച്ചത്. പ്രോസിക്യുഷൻ 8 സാക്ഷികളെ വിസ്തരിച്ചു. 11 രേഖകൾ ഹാജരാക്കി. പിഴ തുക ലഭിച്ചാൽ കുട്ടിക്ക് നൽക്കണമെന്നും വിധിയിലുണ്ട്.

Advertisements
Share news