ക്ഷേത്രം തന്ത്രിമാരുടെ പേരിൽ അയിത്തോച്ചാരണ കുറ്റം ചുമത്തി കേസ്സെടുക്കണം

കൊയിലാണ്ടി: കൂടൽമാണിക്യം ക്ഷേത്രത്തിൽ കഴകക്കാരനായി പിന്നോക്കക്കാരനെ നിയമിച്ചതിൻ്റെ പേരിൽ ക്ഷേത്രം തന്ത്രിമാർ അദ്ദേഹത്തെ മാറ്റി ശുദ്ധി ക്രിയ നടത്തിയ സംഭവം ഞെട്ടിപ്പിക്കുന്നതാണെന്ന് കേരള പട്ടിക വിഭാഗ സമാജം സംസ്ഥാന കമ്മിറ്റി സംസ്ഥാന കമ്മിറ്റി ആവശ്യപ്പെട്ടു. ക്ഷേത്രങ്ങളിൽ അയിത്തം ആചരിക്കുന്നത് കുറ്റമാണെന്ന് സുപ്രീം കോടതി വിധി നിലനിൽക്കെ കേരളത്തെ വീണ്ടും ഇരുണ്ട കാലഘട്ടത്തിലേയ്ക്ക് നയിക്കാൻ മനുവാദികൾ നടത്തന്ന നിക്കാം മുളയിലേ നുള്ളിക്കളയണമെന്നും കമ്മിറ്റി പറഞ്ഞു.
.

.
അയിത്തോച്ചാരണ കുറ്റം ചുമത്തി ഇവരുടെ പേരിൽ കേസ്സെടുത്ത് ജയിലിൽ അടക്കണമെന്നും സവർണ്ണാധിപത്യ ചിന്ത വെച്ചുപുലർത്തുന്ന ക്ഷേത്രങ്ങൾ ബഹിഷ്ക്കരിക്കാൻ ഞങ്ങൾ നിർബന്ധിതാരാവുമെന്നും കമ്മിറ്റി മുന്നറിയിപ്പ് നൽകി. സംസ്ഥാന സമിതി പ്രസിഡണ്ട് എം.എം ശ്രീധരൻ അദ്ധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി പി.എം വിജയൻ, നിർമല്ലൂർ ബാലൻ, എ.കെ ബാബുരാജ്, പി.എം. ബി. നടേരി, ടി.വി. പവിത്രൻ, ബാബുരാജ്, ഉള്ളിയേരി എന്നിവർ സംസാരിച്ചു.
