വീരവഞ്ചേരി അയ്യപ്പക്ഷേത്രത്തിലേക്ക് നൽകിയ കവാടത്തിന്റെ സമർപ്പണം ക്ഷേത്രം തന്ത്രി ഉണ്ണികൃഷ്ണൻ അടിതിരിപ്പാട് നിർവ്വഹിച്ചു
കൊയിലാണ്ടി: വീരവഞ്ചേരി അയ്യപ്പക്ഷേത്രത്തിലേക്ക് നൽകിയ കവാടത്തിന്റെ സമർപ്പണം ക്ഷേത്രം തന്ത്രി ബ്രഹ്മശ്രീ പുല്ലാളൂർ മേല്പള്ളിമന ഉണ്ണികൃഷ്ണൻ അടിതിരിപ്പാട് നിർവ്വഹിച്ചു. ചടങ്ങിൽ മേൽശാന്തി ഓട്ടുപുരമന വാസുദേവൻ നമ്പൂതിരിപ്പാട്, ക്ഷേത്രം കമ്മിറ്റി പ്രസിഡണ്ട് കാലിച്ചേരി നാരായണൻ നായർ, സിക്രട്ടറി എം കെ കുഞ്ഞുമോൻ, കവാടം ശില്പി ടി പി അനിൽകുമാർ, വനിതാകമ്മിറ്റി പ്രസിഡണ്ട് പി കെ റീന, അരുൺകുമാർ, എം ചന്ദ്രൻ നായർ, ഒ രാഘവൻ, ചങ്ങരോത്തു രാഘവൻ നായർ, ദാമോദരൻ നായർ, നടുകണ്ടി സുധീഷ്, ആഘോഷ കമ്മിറ്റി പ്രസിഡണ്ട് പ്രദീപൻ, ഗോപി നായർ എന്നിവർ പങ്കെടുത്തു.
