KOYILANDY DIARY

The Perfect News Portal

സംസ്ഥാനത്ത് സ്വര്‍ണവില കുറഞ്ഞു

സംസ്ഥാനത്ത് തുടര്‍ച്ചയായ രണ്ടാം ദിനവും സ്വര്‍ണവില കുറഞ്ഞു. ഒരു ഗ്രാം സ്വര്‍ണത്തിന് 40 രൂപയും ഒരു പവന് 320 രൂപയുമാണ് കുറഞ്ഞത്. ഒരു ഗ്രാം സ്വര്‍ണത്തിന് 5745 രൂപയിലും ഒരു പവന് 45960 രൂപയിലുമാണ് ഇന്ന് വ്യാപാരം നടക്കുന്നത്.

ഈ മാസം രേഖപ്പെടുത്തുന്ന ഏറ്റവും കുറഞ്ഞ വിലയിലാണ് സ്വര്‍ണം. ഇനിയും കുറഞ്ഞാല്‍ മാത്രമേ വ്യാപാരം മെച്ചപ്പെടൂ എന്ന് ജ്വല്ലറി വ്യാപാരികള്‍ പറയുന്നു. എന്നാല്‍ ഇപ്പോഴത്തെ വിലക്കയറ്റവും ഇറക്കവും സ്ഥായിയല്ല എന്നാണ് വ്യാപാരികള്‍ പറയുന്നത്. ഇനിയും വിലയില്‍ മാറ്റം പ്രതീക്ഷിക്കാമെന്നും ജ്വല്ലറിക്കാര്‍ പറയുന്നു. ഡോളര്‍ കരുത്താര്‍ജിച്ചതാണ് സ്വര്‍ണം വില കുറയാനുള്ള മറ്റൊരു കാരണം.

 

അതേസമയം ഇന്ന് വെള്ളി വിലയിലും ഇടിവ് രേഖപ്പെടുത്തി. ഒരു ഗ്രാം സാധാരണ വെള്ളിക്ക് 82 രൂപയില്‍നിന്ന് 1 രൂപ കുറഞ്ഞ് 81 രൂപയിലാണ് വ്യാപാരം നടക്കുന്നത്. ഒരു ഗ്രാം ഹാള്‍മാര്‍ക് വെള്ളിയുടെ വില 103 രൂപയില്‍ തുടരുന്നു.

Advertisements