KOYILANDY DIARY.COM

The Perfect News Portal

സാങ്കേതിക തകരാർ; ഷാർജ-കോഴിക്കോട് വിമാനത്തിൽ നിന്ന് യാത്രക്കാരെ തിരിച്ചിറക്കി

സാങ്കേതിക തകരാറിനെ തുടർന്ന് ഷാർജ-കോഴിക്കോട് വിമാനത്തിൽ നിന്ന് യാത്രക്കാരെ തിരിച്ചിറക്കി. പുലർച്ചെ 3:30 ന് പുറപ്പെടാൻ ഒരുങ്ങിയ എയർ ഇന്ത്യ എക്സ്പ്രസ്സ് വിമാനത്തിൽ ടേക്ക് ഓഫിന് തൊട്ടുമുമ്പാണ് സാങ്കേതിക തകരാർ കണ്ടെത്തിയതിനെ തുടർന്ന് വിമാനം തിരിച്ചിറക്കിയത്. 170 ലേറെ യാത്രക്കാർ ഷാർജ വിമാനത്താവളത്തിൽ കുടുങ്ങി. പുലർച്ചെ 2:30 ന് പുറപ്പെടേണ്ട IX 356 എയർ ഇന്ത്യ എക്സ്പ്രസ് വിമാനമാണിത്. എന്നാൽ ഒരു മണിക്കൂർ വൈകുമെന്ന് നേരത്തേ അറിയിപ്പ് ലഭിച്ചിരുന്നു.

ഇതനുസരിച്ച് 3:30 ന് യാത്രക്കാരെ കയറ്റി റൺവേയിൽ ടേക്ക്ഓഫിന് തയാറെടുക്കവെയാണ് സാങ്കേതിക തകരാറുണ്ടെന്ന അറിയിപ്പ് വന്നത്. ഇതോടെ മുഴുവൻ യാത്രക്കാരെയും ഷാർജ വിമാനത്താവളത്തിൽ തന്നെ തിരിച്ചിറക്കി. ഇവർക്ക് രാവിലെ ഭക്ഷണം വിതരണം ചെയ്തു. എന്നാൽ, വിമാനം എപ്പോൾ യാത്രപുനരാംഭിക്കുമെന്ന് വ്യക്തമല്ല. കഴിഞ്ഞദിവസം റാസൽഖൈമയിൽ റദ്ദാക്കിയ എയർ ഇന്ത്യ എക്സ്പ്രസ് യാത്രക്കാരും ഈ വിമാനത്തിലുണ്ട്.

Share news