സാങ്കേതിക-ഡിജിറ്റൽ സർവകലാശാല വി സി നിയമനം: ചാൻസലർക്കെതിരെ കോടതിയിൽ നിലപാട് അറിയിക്കാൻ സർക്കാർ
.
സാങ്കേതിക-ഡിജിറ്റൽ സർവകലാശാല വി സി നിയമനത്തില്‍ ചാൻസലർക്കെതിരെ കോടതിയിൽ നിലപാട് അറിയിക്കാൻ സർക്കാർ. സിസാ തോമസ് അയോഗ്യയാണെന്ന് സുപ്രീംകോടതിയെ അറിയിക്കും. സിസക്കെതിരെ മുൻപ് അച്ചടക്ക നടപടി സ്വീകരിച്ചിട്ടുണ്ടെന്നും അറിയിക്കും.

കെ ടി യു മിനിറ്റ്സ് രേഖകൾ മോഷണം പോയ കേസിലെ പ്രതിയാണ് സിസ തോമസ് എന്നും സർക്കാർ കോടതിയില്‍ അറിയിക്കും. സർക്കാർ അഭിഭാഷകൻ വഴിയാകും സുപ്രീം കോടതിയിൽ വിവരങ്ങൾ ധരിപ്പിക്കുക. കെ ടി യു വിസിയായി സിസ തോമസിനെ നിയമിക്കുമെന്ന് ഗവർണർ സുപ്രീംകോടതിയെ അറിയിച്ചിരുന്നു.

അതേസമയം, സാങ്കേതിക സര്‍വകലാശാല വിസി നിയമനത്തില്‍ മുഖ്യമന്ത്രിയുടെ ലിസ്റ്റ് വെട്ടാനാണ് ഗവര്‍ണറിൻ്റെ നീക്കം. കെ ടി യു വിസിയായി സിസ തോമസിനെ നിയമിക്കണമെന്നും ഡിജിറ്റല്‍ സര്‍വകലാശാല വിസിയായി പ്രിയ ചന്ദ്രനെ വേണമെന്നുമാണ് ഗവര്‍ണര്‍ മുന്നോട്ട് വെച്ചിരിക്കുന്ന ആവശ്യം. സുപ്രീം കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തിലാണ് ഗവര്‍ണര്‍ ഇക്കാര്യം ആവശ്യപ്പെട്ടിരിക്കുന്നത്.




