KOYILANDY DIARY

The Perfect News Portal

‘ഡൽഹി ചലോ’ പ്രതിഷേധ മാർച്ചിൽ പങ്കെടുക്കുന്ന കർഷകർക്ക് നേരെ വീണ്ടും കണ്ണീർവാതകം പ്രയോഗിച്ചു

ന്യൂഡൽഹി: ‘ഡൽഹി ചലോ’ പ്രതിഷേധ മാർച്ചിൽ പങ്കെടുക്കുന്ന കർഷകർക്ക് നേരെ വീണ്ടും കണ്ണീർവാതകം പ്രയോഗിച്ചു. പഞ്ചാബ്-ഹരിയാന അതിർത്തിയിലുള്ള കർഷകർക്ക് നേരെയാണ് പൊലീസ് കണ്ണീര്‍ വാതകം പ്രയോഗിച്ചത്. വിളകൾക്ക് മിനിമം താങ്ങുവില ഗ്യാരൻ്റി സംബന്ധിച്ച് കേന്ദ്ര സർക്കാരുമായി നടത്തിയ ചർച്ച പരാജയപ്പെട്ടതിനെ തുടർന്നാണ് കർഷകർ സമരം പുനരാരംഭിച്ചത്.

അതേസമയം കർഷകരുമായി ചർച്ചയ്ക്ക് തയ്യാറാണെന്ന് കേന്ദ്രം വീണ്ടും ആവർത്തിച്ചു. കർഷക മാർച്ച് തടയുന്നതിനായി കോൺക്രീറ്റ് ബീമുകൾ, മുൾവേലികൾ, ആണികൾ, വലിയ ഷിപ്പിംഗ് കണ്ടെയ്നറുകൾ തുടങ്ങിയവയും പൊലീസ് ഒരുക്കിയിട്ടുണ്ട്. ബാരിക്കേഡുകൾ പൊളിക്കാൻ സമരക്കാർ കൊണ്ടുവന്ന ഉപകരണങ്ങൾ പിടിച്ചെടുക്കാൻ ഹരിയാന പൊലീസ് പഞ്ചാബ് പൊലീസിനോട് അഭ്യർത്ഥിച്ചു.

 

കര്‍ഷകര്‍ക്ക് യന്ത്രങ്ങള്‍ നല്‍കരുതെന്ന് നാട്ടുകാർക്കും നിർദ്ദേശമുണ്ട്. പൊലീസ് സ്ഥാപിച്ച ബാരിക്കേഡുകൾ പൊളിക്കാൻ ഹൈഡ്രോളിക് ക്രെയിൻ ഉൾപ്പെടെയുള്ള ഉപകരണങ്ങൾ കർഷകരും ഒരുക്കിയിട്ടുണ്ട്. 1200 ട്രാക്ടർ ട്രോളികൾ, 300 കാറുകൾ, 10 മിനി ബസുകൾ എന്നിവയുമായി 14,000 കർഷകരാണ് സമരരംഗത്തുള്ളത്.

Advertisements