KOYILANDY DIARY.COM

The Perfect News Portal

‘അധ്യാപകർ കുട്ടികളുടെ മാനസികാവസ്ഥ മനസ്സിലാക്കണം, ‘കൂടെയുണ്ട് കരുത്തേകാൻ’ എന്ന പദ്ധതിയിലൂടെ ഇതിന് സാധിക്കും; വി ശിവൻകുട്ടി

കുട്ടികൾക്ക് എന്തും തുറന്നു പറയാനുള്ള അന്തരീക്ഷം വിദ്യാലയങ്ങളിലും വീടുകളിലുണ്ടാകണമെന്ന് വിദ്യാഭ്യാസമന്ത്രി വി ശിവൻകുട്ടി. അധ്യാപകർ കുട്ടികളുടെ മാനസികാവസ്ഥ മനസ്സിലാക്കണം. രക്ഷിതാക്കളും അധ്യാപകരും കുട്ടികളും ഒരുമിച്ച് നിൽക്കണം. ‘കൂടെയുണ്ട് കരുത്തേകാൻ’ എന്ന പദ്ധതിയിലൂടെ ഇതിന് പ്രാപ്തരാക്കുമെന്നും വിദ്യാഭ്യാസമന്ത്രി പറഞ്ഞു.

 

ബാക്കിയുള്ള അലോട്ട്മെൻറ് നടപടികൾ എത്രയും പെട്ടെന്ന് പൂർത്തിയാക്കുമെന്നും വിദ്യാഭ്യാസ മന്ത്രി കൂട്ടിച്ചേർത്തു. അതേസമയം ആദ്യ മൂന്ന് അലോട്ട്മെന്റുകൾ പൂർത്തീകരിച്ച് ഏകദേശം 3,40,000 വിദ്യാർത്ഥികളാണ് ഒന്നാം വർഷം പ്രവേശനം നേടിയത്. പ്രവേശനം ലഭിക്കാത്ത വിദ്യാർത്ഥികൾക്കായി സപ്ലിമെൻററി അലോട്ട്മെൻറ് നടപടികളും ആരംഭിച്ചു. ഒന്നാംവർഷ പ്രവേശനത്തിനോടൊപ്പം വിദ്യാർഥികൾക്കും രക്ഷിതാക്കൾക്കും വേണ്ടി “കൂടെയുണ്ട് കരുത്തേകാൻ” എന്ന പേരിൽ പ്രത്യേക ബോധവൽക്കരണ പരിപാടിയും സംഘടിപ്പിക്കുന്നുണ്ട്.

Share news