KOYILANDY DIARY.COM

The Perfect News Portal

വിദ്യാർത്ഥികളിൽ മതേതരബോധവും സാമൂഹികാവബോധവും സൃഷ്ടിക്കാൻ അധ്യാപകർക്ക് കഴിയണം: ടി പി രാമകൃഷ്ണൻ എം എൽ എ

വിദ്യാർത്ഥികളിൽ മതേതരബോധവും സാമൂഹികാവബോധവും സൃഷ്ടിക്കാൻ അധ്യാപകർക്ക് കഴിയണമെന്നും അത്  കാലഘട്ടത്തിൻ്റെ ആവശ്യമാണെന്നും ആ ചുമതല നിർവ്വഹിക്കാൻ അധ്യാപകർ തയ്യാറാകണമെന്നും ടി പി രാമകൃഷ്ണൻ എം എൽ എ  ആവശ്യപ്പെട്ടു. നൊച്ചാട് ഹയർ സെക്കൻഡറി സ്കൂൾ സംഘടിപ്പിച്ച മെറിറ്റ് ഈവനിംഗ് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
കഴിഞ്ഞ അധ്യയന വർഷം വിവിധ മേഖലകളിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെയും ദീർഘകാലം ഹയർ സെക്കണ്ടറി പ്രിൻസിപ്പലായി സേവനമനുഷ്ഠിച്ച കമലാദേവി ടീച്ചറെയും ചടങ്ങിൽ ആദരിച്ചു. സ്കൂളിൻ്റെ പുതിയ ലോഗോ ചടങ്ങിൽ പ്രകാശനം ചെയ്തു. 
സ്കൂൾ മാനേജർ എ.വി അബ്ദുള്ള അധ്യക്ഷത വഹിച്ച ചടങ്ങിൽ കാലിക്കറ്റ് യൂണിവേഴ്സിറ്റി സിൻഡിക്കേറ്റ് മെമ്പർ പ്രൊഫ. (ഡോ.)ടി മുഹമ്മദ് സലീം മുഖ്യപ്രഭാഷണം നടത്തി. കമലാദേവി ടീച്ചർ, വിദ്യാഭ്യാസ സ്റ്റാൻ്റിംഗ് കമ്മറ്റി ചെയർപേഴ്സൺ ഷിജി കൊട്ടാരക്കൽ, വാർഡ് മെമ്പർ കെ.മധു കൃഷ്ണൻ, പി.ടി.എ പ്രസിഡൻ്റ് കെ.പി റസാഖ്,  ടി എ .അബ്ദുൾ സലാം , ടി. മുഹമ്മദ് എന്നിവർ സംസാരിച്ചു. സി.കെ. മുജീബ്, വി.എം അഷറഫ് എന്നിവർപ്രതിഭകളെ പരിചയപ്പെടുത്തി . പ്രിൻസിപ്പൽ കെ. സമീർ സ്വാഗതവും ഹെഡ്മിസ്ട്രസ് ടി.കെ റാബിയ നന്ദിയും രേഖപ്പെടുത്തി
Share news