KOYILANDY DIARY

The Perfect News Portal

ചായയും കാപ്പിയും നിയന്ത്രിക്കണം; നിർദേശവുമായി ഐസിഎംആർ

ന്യൂഡൽഹി: ചായ, കാപ്പി ഉപയോഗം നിയന്ത്രിക്കണമെന്ന നിർദേശവുമായി ഇന്ത്യൻ കൗൺസിൽ ഓഫ്‌ മെഡിക്കൽ റിസർച്ച്‌ (ഐസിഎംആർ). ഭക്ഷണത്തിന് മുമ്പും ശേഷവും കുറഞ്ഞത് ഒരു മണിക്കൂർ നേരത്തേയ്ക്ക് എങ്കിലും ചായയോ കാപ്പിയോ കുടിക്കരുത്. ചായയിലും കാപ്പിയിലും അടങ്ങിയിരിക്കുന്ന കഫീൻ കേന്ദ്ര നാഡീവ്യൂഹത്തെ ഉത്തേജിപ്പിക്കുകയും മാനസിക പിരിമുറുക്കങ്ങളിലേക്ക്‌ നയിക്കുകയും ചെയ്യും.

150 മില്ലി കപ്പ് ബ്രൂകോഫിയിൽ 80- 120 മില്ലിഗ്രാം, ഇൻസ്റ്റന്റ്‌ കോഫിയിൽ 50- 65 മില്ലിഗ്രാം, ചായയിൽ 30– 65 മില്ലിഗ്രാം എന്നീ അളവുകളിൽ കഫീൻ അടങ്ങിയിട്ടുണ്ട്. കൂടാതെ, ഇവയിലടങ്ങിയിരിക്കുന്ന ടാന്നിൻ ശരീരത്തിലെ അയൺ അപര്യാപ്തതയ്ക്കും അനീമിയപോലുള്ള ആരോഗ്യപ്രശ്നങ്ങൾക്കും ഇടയാക്കും. അമിതമായ കാപ്പി ഉപയോഗം ഉയർന്ന രക്തസമ്മർദത്തിനും ഹൃദയസംബന്ധമായ അസുഖങ്ങൾക്കും കാരണമാകുമെന്നുമാണ്‌ റിപ്പോർട്ട്‌.