തായമ്പക അരങ്ങേറ്റം നടത്തി

കൊയിലാണ്ടി: കേരളത്തിന്റെ തനത് കലാരൂപമായ തായമ്പകയിൽ വാദ്യ വാദന രംഗത്തെ ആറ് പുതുനാമ്പുകൾ അരങ്ങേറ്റം നടത്തി. കൊരയങ്ങാട് ക്ഷേത്ര വാദ്യ സംഘത്തിലെ ഇളം തലമുറയിലെ ഒരു പെൺകുട്ടിയടക്കം ആറ് പേരാണ് തായമ്പകയിൽ അരങ്ങേറ്റം നടത്തിയത്. വാദ്യ രംഗത്തെ വാഗ്ദാനമായ കലാമണ്ഡലം ഹരിഘോഷിന്റെ ശിക്ഷണത്തിൽ തായമ്പക അഭ്യസിച്ച ദേവരാഗ്, ഗായത്രി അമിത്ത്, അഭിനന്ദ്, മേഹുൽ സജീവ്, വി. വി. നിഖിൽ, അർജുൻ കൂത്തുപറമ്പ് തുടങ്ങിയവരാണ് തായമ്പക കൊട്ടി അരങ്ങേറ്റം നടത്തിയത്.

വാദ്യ രംഗത്തെ പ്രമുഖരുടെ നിറസാന്നിധ്യത്തിലായിരുന്നു അരങ്ങേറ്റം. ക്ഷേത്ര കാരണവർ, കളിപ്പുരയിൽ രവീന്ദ്രൻ, ക്ഷേത്ര കമ്മിറ്റി പ്രസിഡണ്ട് പി. പി. രാമകൃഷ്ണൻ, ഉത്സവാഘോഷ കമ്മിറ്റി ചെയർമാൻ ഒ.കെ. ബാലകൃഷ്ണൻ, ജന: സിക്രട്ടറി കെ. കെ. വിനോദ് മാർഗനിർദേശം നൽകി. ഹരി ഘോഷിനെയും, ചെണ്ട ഗുരിക്കൾ ടി.ടി ഷാജിയെയും അരങ്ങേറ്റം നടത്തിയവരെയും, പൊന്നാടയണിയിച്ചു.
