സംസ്ഥാനങ്ങളുടെ നികുതി വിഹിതം വർധിപ്പിക്കണം; മുഖ്യമന്ത്രി
സംസ്ഥാനങ്ങളുടെ നികുതി വിഹിതം വർധിപ്പിക്കണമെന്ന് മുഖ്യമന്ത്രി. നികുതി വിഹിതം 50 ശതമാനമായി വർധിപ്പിക്കണം. സെസ്സുകളും സർച്ചാർജുകളും വർദ്ധിപ്പിച്ച് സംസ്ഥാനങ്ങളുമായി പങ്കിടേണ്ട വരുമാനത്തിൽ കേന്ദ്രം കുറവ് വരുത്തുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു. തിരുവനന്തപുരത്ത് നടക്കുന്ന ധനകാര്യ മന്ത്രിമാരുടെ കോൺക്ലേവ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘ധനകാര്യ രംഗത്ത് ഫെഡറൽ തത്ത്വങ്ങൾ പാലിക്കപ്പെടണം. കേന്ദ്രത്തിൻ്റെ അഞ്ചിൽ ഒന്ന് വരുമാനം സംസ്ഥാനങ്ങളിൽ നിന്ന് പിരിക്കുന്ന സർചാർജും സെസുമാണ്. ഈ പിരിവിൽ വലിയ വർധനയാണ്.”- മുഖ്യമന്ത്രി പറഞ്ഞു.

