KOYILANDY DIARY.COM

The Perfect News Portal

കൊയിലാണ്ടി നാഷണൽ ഹൈവേയിൽ ടാറിങ് പണി മുടങ്ങി

.
കൊയിലാണ്ടി: കൊയിലാണ്ടി നാഷണൽ ഹൈവേയിൽ സിദ്ദിഖ് പള്ളിക്ക് മുൻവശം ടാറിങ് പണി പൂർത്തിയാകാതെ നിൽക്കുന്ന ഭാഗത്ത് സ്ഥിരമായി അപകടങ്ങൾ ഉണ്ടാകുന്നതായി നാട്ടുകാർ പരാതിപ്പെടുന്നു. രണ്ടുമാസത്തിലേറെയായി ടാറിങ് പണി നിർത്തിവെച്ചതോടെ റോഡിൻ്റെ ഉപരിതലം അപകടകരമാംവിധം ആകുകയും ചെയ്തു. വാഹനങ്ങൾ വേഗത്തിൽ എത്തുമ്പോൾ ഈ ഭാഗം ശ്രദ്ധയിൽ പെടാതെ പോകുകയും പെട്ടെന്ന് ബ്രേക്ക് ഇടേണ്ട സാഹചര്യം ഉണ്ടാകുകയും ചെയ്യുന്നതാണ് അപകടങ്ങൾക്ക് കാരണം.
.
.
ചെറുവാഹനങ്ങൾ മുതൽ ഭാരമുള്ള വാഹനങ്ങൾവരെ പലപ്പോഴും നിയന്ത്രണം വിട്ട് അപകടത്തിൽപ്പെടുന്ന സംഭവങ്ങൾ ഇവിടെ പതിവായിക്കഴിഞ്ഞു. കഴിഞ്ഞ ദിവസം ഒരു ലോറിയിൽ നിന്ന് കല്ലുകൾ റോഡിലേക്ക് തെറിച്ച് വീണ സംഭവം വലിയ അപകടത്തിന് വഴിവെക്കാനിടയുണ്ടായിരുന്നു. ഭാഗ്യം കൊണ്ടാണ് മറ്റ് യാത്രക്കാർ രക്ഷപ്പെട്ടത്. അപകടസാധ്യത ഒഴിവാക്കാൻ അടിയന്തരമായി ടാറിങ് പണി പൂർത്തിയാക്കണമെന്നു നാട്ടുകാർ ആവശ്യപ്പെടുന്നത്.
Share news
error: Content is protected !!