KOYILANDY DIARY.COM

The Perfect News Portal

ദേവപ്രശ്നം മറയാക്കി തന്ത്രി കണ്ഠര് രാജീവർ സ്വർണ മോഷണം നടത്തി; SITക്ക് കൂടുതൽ തെളിവുകള്‍

.

ശബരിമല സ്വർണ മോഷണകേസിൽ തന്ത്രി കണ്ഠരര് രാജീവർക്കെതിരെ പ്രത്യേക അന്വേഷണ സംഘത്തിന് കൂടുതൽ തെളിവുകള്‍ ലഭിച്ചു. കണ്ഠരര് രാജീവർ സാമ്പത്തിക ലാഭം ഉണ്ടാക്കിയിട്ടുണ്ട് എന്നതിന്റെ തെളിവുകള‍ാണ് എസ് ഐ ടിക്ക് ലഭിച്ചത്. തെളിവുകളുടെ അടിസ്ഥാനത്തിൽ തന്ത്രിയെ വീണ്ടും ചോദ്യം ചെയ്യാനാണ് പ്രത്യേക അന്വേഷണ സംഘത്തിൻറെ നീക്കം.

 

സ്വർണ മോഷണം നടത്താൻ ദേവപ്രശ്നം മറയാക്കിയതിലും തന്ത്രി എന്ന പദവി ദുരുപയോഗം ചെയ്തതിലും എസ് ഐ ടിക്ക് തെളിവുകൾ ലഭിച്ചിട്ടുണ്ട്. കേസിലെ മുഖ്യ പ്രതികളായ ഉണ്ണികൃഷ്ണൻ പോറ്റി, പങ്കജ് ഭണ്ഡാരി, ഗോവർധൻ എന്നിവരുമായി തന്ത്രി നടത്തിയ സാമ്പത്തിക ഇടപാടുകളുടെ നിർണായക വിവരങ്ങളും പ്രത്യേകത അന്വേഷണ സംഘത്തിന് ലഭിച്ചതായാണ് സൂചന.

Advertisements

അതേസമയം ശബരിമല സ്വർണ മോഷണകേസിൽ ഇഡി എസ് ഐ ടിയിൽ നിന്ന് വിവരങ്ങൾ ശേഖരിച്ചു തുടങ്ങി. ഫയലുകൾ പരിശോധിക്കുന്നതിന്റെ ഭാഗമായി ഉടൻ പ്രത്യേക അന്വേഷണ സംഘത്തിൻറെ ഓഫീസിൽ ഇ ഡി എത്തുമെന്നാണ് വിവരം.

Share news