രക്തദാനത്തിന് തമിഴ്നാട് സർക്കാരിന്റെ വക അവാർഡ്
രക്തദാനത്തിന് തമിഴ്നാട് സർക്കാരിന്റെ വക അവാർഡ്. ലോക രക്തദാന ദിനം പ്രമാണിച്ച് തമിഴ്നാട് സർക്കാരിന്റെ കീഴിലുള്ള തമിഴ്നാട് സ്റ്റേറ്റ് ബ്ലഡ് ട്രാൻസ്ഫർ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നടന്ന പരിപാടിയിൽ അൻപതിൽ അധികം തവണ തുടർച്ചയായി രക്തദാനം നൽകിയ സന്നദ്ധ പ്രവർത്തകർക്ക് അവാർഡുകൾ നൽകി.

ഈ പരിപാടിയിൽ നീലഗിരി ജില്ല ഗൂഡല്ലൂർ പ്രദേശത്തു നിന്നും തെരഞ്ഞെടുക്കപ്പെട്ട ഹംസ ഇതുവരെ 77 തവണ രക്തദാനം നൽകിയതായി കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിൽ പ്രസ്തുത പരിപാടിയിൽ തമിഴ്നാട് ആരോഗ്യവകുപ്പ് മന്ത്രി എം സുബ്രഹ്മണ്യൻ ഫീൽഡും സർട്ടിഫിക്കറ്റും നൽകി ആദരിച്ചു. വർഷങ്ങളായി രക്തദാനവുമായി ബന്ധപ്പെട്ട് സന്നദ്ധരെ സംഘടിപ്പിച്ച ഗൂഡല്ലൂർ ഹംസ Lifeline blood donors എന്ന ട്രസ്റ്റിന്റെ ഭാരവാഹിയും ആണ്. ഈ ട്രസ്റ്റിന്റെ കീഴിൽ പാവപ്പെട്ട രോഗികൾക്ക് ആവശ്യമായ ഓക്സിജൻ സിലിണ്ടറുകൾ തുടങ്ങി വിവിധ ഉപകരണങ്ങൾ സംഘടിപ്പിക്കാനുള്ള പരിശ്രമത്തിലാണ് ട്രസ്റ്റ് ഭാരവാഹികൾ.



