KOYILANDY DIARY.COM

The Perfect News Portal

അനന്തപുരം മഹാവിഷ്ണു ക്ഷേത്രത്തിൽ താംബൂലപ്രശ്നം നടത്തി

.
കൊയിലാണ്ടി: ഒരു കോടിയിലേറെ രൂപ ചിലവിൽ നാലമ്പലം പുതുക്കി പണിയുന്നതിൻ്റെ മുന്നോടിയായി അനന്തപുരം മഹാവിഷ്ണു ക്ഷേത്രത്തില്‍ താംബൂലപ്രശ്നം നടത്തി. തന്ത്രി മേപ്പള്ളി മന ഉണ്ണികൃഷ്ണൻ അടിതിരിപ്പാടിൻ്റെയും മേൽശാന്തി കൻമന ഇല്ലത്ത് രാജൻ നമ്പൂതിരിയുടെ സാന്നിദ്ധ്യത്തിൽ പയ്യന്നൂർ പെരളം മണികണ്ഠൻ ജ്യോത്സ്യൻ്റെ എന്നിവരുടെ നേതൃത്വത്തിലാണ് താംബൂലപ്രശ്നം നടത്തിയത്. അയ്യായിരം വർഷത്തലധികം പഴക്കമുള്ള ക്ഷേത്രത്തിലെ പ്രധാന പ്രതിഷ്ഠ അപൂർവ്വങ്ങളിൽ അപൂർവ്വങ്ങളായ അനന്തനോടുകുടിയ ചതുർഭാഹു പ്രതിഷ്ഠയാണെന്നും ഒക്കത്ത് ഗണപതിയും ശാസ്താവും ദുർഗയും ഉൾപ്പെടുന്ന ക്ഷേത്ര സമുച്ചയമാണ്.
.
.
ഇളയടത്ത് തറവാട്ടുകാർ അരനൂറ്റാണ്ട് മുമ്പ് ക്ഷേത്ര പരിപാലന സമിതിക്ക് വിട്ടു തന്ന ക്ഷേത്രത്തിൽ ശ്രീകോവിൽ ചെമ്പടിക്കൽ, നടപ്പുര നിർമ്മാണം ഊട്ടുപുര, നിർമാണം എന്നിവ നടത്തിയ ശേഷം ചുറ്റമ്പലം പുതുക്കി പണിയാൻ തീരുമാനിച്ചതിൻ്റെ അടിസ്ഥാനത്തിൽ നവീകരണ കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രവൃത്തി ആരംഭിച്ചിരിക്കുന്നു.
.
.
പ്രശ്ന ചിന്തയിൽ ദിലീപ് പണിക്കർ കൊല്ലം, നികേഷ് ചീമേനി എന്നിവർ സഹജ്യോതിഷികളായിരുന്നു. ചടങ്ങിൽ ക്ഷേത്ര പരിപാലന സമിതി പ്രസിഡണ്ട് ഇ.എസ് രാജൻ, സെക്രട്ടറി തെക്കെയിൽ സജി, രക്ഷാധികാരി ഇളയിടത്ത് പ്രതാപ് ചന്ദ്രൻ, പുനരുദ്ധാരണ കമ്മിറ്റി വൈസ് ചെയർമാൻ ടി.കെ. രാധാകൃഷ്ണൻ, ശിവദാസൻ പനച്ചിക്കുന്ന്, കൺവീനർ പണ്ടാരകണ്ടി ബാലകൃഷ്ണൻ, ഉണ്ണികൃഷ്ണൻ മരളൂർ, മോഹൻദാസ് പൂങ്കാവനം, ലീലകോറുവീട്ടിൽ, ലീന അറത്തിൽ ഇ. പ്രശാന്ത് എൻ.എം. വിജയൻ എന്നിവർ പങ്കെടുത്തു.
Share news