താലൂക്ക് ലൈബ്രറി കൗൺസിൽ അഖിലകേരള വായനോത്സവം സംഘടിപ്പിച്ചു

കൊയിലാണ്ടി താലൂക്ക് ലൈബ്രറി കൗൺസിൽ അഖിലകേരള വായനോത്സവം 2025 സംഘടിപ്പിച്ചു. പന്തലായനി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് പി. ബാബുരാജ് ഉദ്ഘാടനം ചെയ്തു. ലൈബ്രറി കൗൺസിൽ താലൂക്ക് പ്രസിഡണ്ട് എൻ. ആലി അദ്ധ്യക്ഷത വഹിച്ചു. ജയരാജൻ വടക്കെ യിൽ വിശദീകരണം നടത്തി. താലൂക്ക് സെക്രട്ടറി പി. വേണു മാസ്റ്റർ സ്വാഗതവും കെ.പി. രാധാകൃഷ്ണൻ നന്ദിയും പറഞ്ഞു.
