ചെങ്ങോട്ടുകാവ് സൈമയിൽ താലൂക്ക് തല വായന പക്ഷാചരണം നടന്നു

ചെങ്ങോട്ടുകാവ്: ചെങ്ങോട്ടുകാവ് സൈമയിൽ താലൂക്ക് തല വായന പക്ഷാചരണം നടന്നു. കന്മന ശ്രീധരൻ മാസ്റ്റർ ഉത്ഘാടനം ചെയ്തു. ഇ.കെ. ബാലൻ അധ്യക്ഷതവഹിച്ചു. താലൂക്ക് ലൈബ്രറി കൌൺസിൽ പ്രസിഡണ്ട് എൻ. വി. അലി മുഖ്യാതിഥിയായി. ഷാജി വലിയാട്ടിൽ മുഖ്യഭാഷണം നടത്തി. കരിമ്പനക്കൽ ദാമോധരൻ, ആർ. രാധകൃഷ്ണൻ എന്നിവർ ആശംസ അറിയിച്ചു. രാഖേഷ് പുല്ലാട്ട് സ്വാഗതവും, എ. സുരേഷ് നന്ദിയും പറഞ്ഞു.
