KOYILANDY DIARY

The Perfect News Portal

ടാഗ് ലൈൻ കൂട്ടിച്ചേർക്കും. ആശുപത്രികളുടെ പേര് മാറ്റുന്നില്ല ; ബ്രാൻഡിങ്ങിനായി മാറ്റം വരുത്തിയിട്ടും ഫണ്ട്‌ 
നൽകാതെ കേന്ദ്രം

തിരുവനന്തപുരം സംസ്ഥാനത്തെ ആശുപത്രികളുടെ പേര് മാറ്റുന്നുവെന്നത് അടിസ്ഥാന രഹിതമായ പ്രചാരണമെന്ന് ആരോഗ്യ വകുപ്പ്. ടാഗ് ലൈൻ ചേർക്കുക മാത്രമാണ് ചെയ്യുന്നത്. ബ്രാൻഡിങ്ങിനായി മാറ്റം വരുത്തിയിട്ടും കേന്ദ്രം ഫണ്ട്‌
നൽകുന്നില്ല. ജനകീയ ആരോഗ്യ കേന്ദ്രങ്ങൾ, കുടുംബാരോഗ്യ കേന്ദ്രങ്ങൾ, നഗര ജനകീയ ആരോഗ്യ കേന്ദ്രങ്ങൾ, നര കുടുംബാരോഗ്യ കേന്ദ്രങ്ങൾ എന്നിവ ഇനിയും ആ പേരുകളിൽതന്നെ അറിയപ്പെടും.
നെയിം ബോർഡുകളിലും ആ പേരുകളാണ് ഉണ്ടാകുക. ബ്രാൻഡിങ്ങിനായി കേന്ദ്ര സർക്കാർ നിർബന്ധപൂർവം അടിച്ചേൽപ്പിക്കുന്ന “ആയുഷ്‌മാൻ ആരോഗ്യ മന്ദിർ’, “ആരോഗ്യം പരമം ധനം’ എന്നീ ടാഗ് ലൈനുകൾകൂടി ഉൾപ്പെടുത്തും.
Advertisements
ബ്രാൻഡിങ് പൂർത്തിയാക്കിയില്ലെങ്കിൽ അർഹമായ ഫണ്ട് നൽകില്ലെന്ന കേന്ദ്രസർക്കാർ ഭീഷണിയാണ് ടാഗ്ലൈൻ ചേർക്കാൻ കാരണം. ഇതു ചെയ്തിട്ടും ഫണ്ട് നൽകാൻ കേന്ദ്രസർക്കാർ തയാറായിട്ടില്ല. 2023 – 24 വർഷം ലഭിക്കേണ്ട തുകയും 2024 – 25 സാമ്പത്തിക വർഷത്തിൽ ലഭിക്കേണ്ട കേന്ദ്ര വിഹിതത്തിന്റെ ആദ്യ ഗഡുവും ഇതുവരെ ലഭിച്ചിട്ടില്ല.