KOYILANDY DIARY.COM

The Perfect News Portal

ടി  ബാലകൃഷ്ണനെയും, കെ. നാരായണൻ നായരെയും സീനിയർ സിറ്റിസൺ ഫോറം ആദരിച്ചു

കൊയിലാണ്ടി: ആദരിച്ചു. കേരള സർവോദയ മണ്ഡലം സംസ്ഥാന പ്രസിഡണ്ടായി തിരഞ്ഞെടുക്കപ്പെട്ട ടി. ബാലകൃഷ്ണനും, ദേശീയ വയോജന വിഭാഗം നീന്തൽ മത്സരത്തിൽ സ്വർണ മെഡൽ കരസ്ഥമാക്കിയ കെ. നാരായണൻ നായർ (ശ്രീരഞ്ജിനി)യെയും സീനിയര്‍ സിറ്റിസ​​ണ്‍ ഫോറം ജില്ലാ കമ്മിറ്റിയും, ചെങ്ങോട്ട് കാവ് പഞ്ചായത്ത് കമ്മിറ്റിയും ആദരിച്ചു. സംസ്ഥാന വൈസ് പ്രസിഡണ്ട് എം.പി വാസുദേവന്‍ നായര്‍ ഉദ്ഘാടനം ചെയ്തു. ചെങ്ങോട്ട് കാവ് ശ്രീരാമനന്ദ ആശ്രമം സ്കൂളിലാണ് പരിപാടി നടന്നത്. ജില്ലാ പ്രസിഡന്റ് ഇ.കെ അബൂബക്കർ മാസ്റ്റർ അധ്യക്ഷതവഹിച്ചു.
സംഗീത സായന്തനം ഗ്രൂപ്പിൻറെ സ്വാഗത ഗാനാലാപത്തോടെയാണ് പരിപാടി ആരംഭിച്ചത്. യോഗത്തിൽജില്ലാ സെക്രട്ടറി സോമൻ ചാലിൽ സ്വാഗതം പറഞ്ഞു. സംസ്ഥാന വൈസ് പ്രസിഡണ്ട് സി. രാധാകൃഷ്ണൻ, പഞ്ചായത്ത് സെക്രട്ടറി വി. പി രാമകൃഷ്ണൻ, ജില്ലാ സെക്രട്ടറി കെ .പി വിജയ  കൊയിലാണ്ടി യൂണിറ്റ് പ്രസിഡണ്ട് എൻ. കെ പ്രഭാകരൻ എന്നിവർ സംസാരിച്ചു.
റെജീന സത്യപാലൻ, പൂളക്കണ്ടി അഹമ്മദ് ഹാജി, പത്മനാഭൻ നായർ പദ്മശ്രീ എന്നിവർ പൊന്നാട അണിയിച്ചു. പഞ്ചായത്ത് കമ്മിറ്റി പ്രസിഡണ്ട് പി.കെ വേണു ഗോപാലൻ നന്ദി പറഞ്ഞു.
Share news