ഷൊര്‍ണൂരില്‍ കുഴഞ്ഞുവീണു മരിച്ച 22കാരന്റെ അടിവസ്ത്രത്തില്‍ നിന്ന് സിറിഞ്ച് കണ്ടെത്തി

ഷൊര്‍ണൂരില്‍ കുഴഞ്ഞുവീണു മരിച്ച 22കാരന്റെ അടിവസ്ത്രത്തില്‍ നിന്ന് സിറിഞ്ച് കണ്ടെത്തി. മരണത്തിനു കാരണം ലഹരി ഉപയോഗമാണെന്ന് സംശയം. കഴിഞ്ഞദിവസം വൈകിട്ട് ആറരയോടെയാണ് യുവാവ് മരിച്ചത്. ശുചിമുറിയില്‍ കയറി അരമണിക്കൂര്‍ ചെലവഴിച്ച് പുറത്തിറങ്ങിയശേഷം യുവാവ് കുഴഞ്ഞു വീഴുകയായിരുന്നു.

പെട്ടെന്ന് തന്നെ വാണിയംകുളത്തെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചു. അതേസമയം മരണത്തിന് പിന്നില്‍ ലഹരി ഉപയോഗമാണോ എന്ന കാര്യം പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷമേ വ്യക്തമാവുകയുള്ളൂ എന്ന് പൊലീസ് വ്യക്തമാക്കി.

