റെയിൽവേ സ്റ്റേഷനിൽ സ്വച്ഛതാ ഹി സേവ 2025 സ്പെഷ്യൽ ക്ലീനിംഗ് ഡ്രൈവ് സംഘടിപ്പിച്ചു

കൊയിലാണ്ടി റെയിൽവേ സ്റ്റേഷനിൽ സ്വച്ഛതാ ഹി സേവ 2025 സ്പെഷ്യൽ ക്ലീനിംഗ് ഡ്രൈവ് സംഘടിപ്പിച്ചു. എ.വി.എ.എച്ച് ആർട്സ് ആൻഡ് സയൻസ് കോളേജും ഓട്ടോ ഡ്രൈവർമാരും ഡ്രൈവിൽ പങ്കെടുത്തു. സ്വച്ഛതാ പ്രതിജ്ഞയും ബോധവൽക്കരണ റാലിയും നടത്തി. സ്റ്റേഷൻ മാസ്റ്റര്‍ കാവ്യ അഞ്ജു, ഹെൽത്ത് ഇൻസ്പെക്ടർ ചന്ദ്രേഷ് കുമാർ, കൊമേഴ്‌സ്യൽ സൂപ്പർവൈസർ സുരേഷ് എസ്. എന്നിവർ പങ്കെടുത്തു.
