KOYILANDY DIARY.COM

The Perfect News Portal

ഡ്യൂട്ടിക്കിടെ മദ്യപിച്ച കൊച്ചി എആർ ക്യാമ്പിലെ രണ്ട് പൊലീസ് ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ

ഡ്യൂട്ടിക്കിടെ മദ്യപിച്ച കൊച്ചി എആർ ക്യാമ്പിലെ രണ്ട് പൊലീസ് ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ. മേഘനാഥൻ, രാജേഷ് എന്നിവരെയാണ് സസ്പെന്റ് ചെയ്‍തത്. ഡ്യൂട്ടിക്കിടെ മദ്യപാനം നടക്കുന്നുണ്ടെന്ന വിവരം കൊച്ചി കമ്മിഷണർക്കും ഡിസിപിയ്ക്കും നേരത്തേ തന്നെ ലഭിച്ചിരുന്നു.

 

ഈ രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ കമ്മിഷണറുടെയും ഡിസിപിയുടെയും നിർദേശപ്രകാരം ഈ രണ്ട് പൊലീസുകാരെയും നിരീക്ഷിക്കുന്നുണ്ടായിരുന്നു. അതിന് ശേഷമാണ് മദ്യപിക്കുന്നതിനിടെ മേഘനാഥൻ, രാജേഷ് എന്നീ ഉദ്യോ​ഗസ്ഥരെ കൈയ്യോടെ പിടികൂടിയത്. തുടർന്ന് ഇവരെ സസ്പെൻഡ് ചെയ്യുകയായിരുന്നു.

Share news