പൊലീസുകാരെ ആക്രമിച്ചു കടന്നുകളഞ്ഞ പ്രതികൾ പിടിയിൽ

കോഴിക്കോട്: പൊലീസുകാരെ ആക്രമിച്ചു കടന്നുകളഞ്ഞ പ്രതികൾ പിടിയിൽ.
എലത്തൂർ സ്വദേശികളായ തൈവളപ്പിൽ വീട്ടിൽ അബ്ദുൽ മുബീർ (24), തൈവളപ്പിൽ വീട്ടിൽ അൻസാർ (23) എന്നിവരാണ് പിടിയിലായത്. അരയിടത്തുപാലം ബൈപ്പാസ് റോഡിൽ വെച്ച് നൈറ്റ് പെട്രോളിങ് ഡ്യൂട്ടി ചെയ്തുവരികയായിരുന്ന നടക്കാവ് പോലീസ് സ്റ്റേഷനിലെ ASI സുജിത്ത്, SCPO മാരായ നവീൻ, രതീഷ് എന്നിവരെയാണ് ആക്രമിച്ചത്.

അരയിടത്തുപാലം ബൈപാസ് റോഡിൽ ബീവറേജിന് സമീപം ഇന്നലെ പുലർച്ചെ 2.00 മണിക്ക് സംശാസ്പദമായ രീതിയിൽ കാറുമായി നിൽക്കുന്നത് കണ്ടു. ചോദ്യം ചെയ്ത പൊലീസുകാരെ മർദ്ദിക്കുകയും ഇവർ സഞ്ചരിച്ച കാറിന്റെ ചാവി കൊണ്ട് പോലീസുകാരന്റെ ചെവിക്ക് കുത്തി ഗുരുതരമായി പരിക്കേൽപ്പിക്കുകയും, യൂണിഫോം വലിച്ച് കീറാൻ ശ്രമിക്കുകയും പോലീസുകാരന്റെ കൈയിലിരുന്ന മൊബൈൽ ഫോൺ തട്ടിപ്പറിച്ചു കൊണ്ട് ഓടി രക്ഷപ്പെടുകയായിരുന്നു.

പ്രതികൾക്കെതിരെ ഔദ്യോഗിക കൃത്യനിർവഹണം തടസ്സപ്പെടുത്തി ആക്രമിച്ചു പരിക്കേൽപ്പിച്ച് സംഭവത്തിന് നടക്കാവ് പൊലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തിവരവെ പ്രതികളെ നടക്കാവ് എസ് ഐ ബിനു മോഹൻ, SCPO മാരായ ഷിഹാബുദ്ദീൻ, രതീഷ്, നിറാസ്, CPO മാരായ സലിൽ, നീതു എന്നിവരടങ്ങിയ സംഘം എലത്തുരിൽ വെച്ച് കസ്റ്റഡിയിൽ എടുക്കുകയായിരുന്നു. പ്രതികൾക്കെതിരെ വെള്ളയിൽ പോലീസ് സ്റ്റേഷനിൽ പൊതുജനശല്യത്തിന് കേസ് നിലവിലുണ്ട്. പ്രതികളെ കോടതിമുമ്പാകെ ഹാജരാക്കിയതിൽ 14 ദിവസത്തേക്ക് റിമാൻറ് ചെയ്തു.
